Gajkesri Rajyog 2023: ഒക്ടോബർ 28 മുതൽ അപൂർവ ഗജകേസരി രാജയോഗം, ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!!

Gajkesri Rajyog 2023: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ ഉത്സവങ്ങള്‍ കൊണ്ട് പ്രധാനമാണ്. സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുന്ന ദീപാവലിയുള്‍പ്പെടെ ആഘോഷിക്കുന്ന ഈ മാസങ്ങള്‍ ഏറെ ഐശ്വര്യപ്രദമാണ്.  ജ്യോതിഷം അനുസരിച്ച്  ഈ രണ്ട് മാസങ്ങള്‍ എല്ലാ ആളുകൾക്കും വളരെ ഈ ശുഭമാണ്‌. 

വേദ ഗ്രന്ഥങ്ങൾ അനുസരിച്ച്, എല്ലാ നവഗ്രഹങ്ങളും നിശ്ചിത ഇടവേളകളിൽ രാശികൾ മാറുന്നു. ഗ്രഹങ്ങളുടെ ഈ രാശി മാറ്റം 12 രാശികളിലും ശുഭ, അശുഭ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ ചന്ദ്രനും വ്യാഴവും ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കപ്പെടുന്നു. 

1 /4

ഒക്ടോബർ 28 ന് ചന്ദ്രൻ മേടം രാശിയിൽ പ്രവേശിക്കും. ഈ അപൂർവ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സംക്രമണം 3 രാശിക്കാര്‍ക്ക് ഏറെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ കരിയർ ഉൾപ്പെടെ എല്ലാ മേഖലകളിലും മികച്ച വിജയം നേടാൻ പോകുന്നു. ഏതൊക്കെയാണ് ആ ഭാഗ്യ രാശികൾ എന്ന് അറിയാം 

2 /4

കര്‍ക്കിടകം രാശി (Cancer Zodiac Sign)    കര്‍ക്കിടകം രാശിക്കാർക്ക് ഗജകേസരി രാജയോഗത്തിന്‍റെ ഫലമായി ജോലിയിൽ വിജയം ലഭിക്കും. നിങ്ങൾക്ക് നിരവധി പുതിയ ഓഫറുകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും ഉയര്‍ച്ച നേടുവാനും സാധിക്കും. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് പുതിയ ഓഫർ ലഭിച്ചേക്കാം. ജോലിയിൽ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തവും ലഭിച്ചേക്കാം. 

3 /4

മിഥുനം രാശി  (Gemini Zodiac Sign)  ഈ അപൂർവ  ഗജകേസരി രാജയോഗത്തിന്‍റെ  ഫലമായി ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ലഭിക്കും. ഈ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. കൂടാതെ, വരുമാനത്തിനുള്ള നിരവധി പുതിയ സ്രോതസുകള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിച്ചേക്കാം. നിങ്ങളുടെ കുടുംബത്തോടൊപ്പം എവിടെയെങ്കിലും യാത്ര പോകാനുള്ള അവസരം ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. 

4 /4

മേടം രാശി  (Aries Zodiac Sign)  ഗജകേസരി രാജയോഗത്തിന്‍റെ  ഫലമായി ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഏറെ സന്തോഷം നിറയും. ഈ യോഗം നിങ്ങളുടെ വീടിന് സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് മാത്രമല്ല, ഭാഗ്യത്തിന്‍റെ പൂർണ്ണ പിന്തുണയും ഈ രാശിക്കാര്‍ക്ക്  ലഭിക്കും. എല്ലാ പദ്ധതികളിലും വിജയം കൈവരിക്കും. നിങ്ങൾക്ക് ആത്മവിശ്വാസം നിറയും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ശുഭ വാർത്തകൾ ലഭിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola