Madhya Pradesh: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി  പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ചാല്‍ മഴ പെയ്യുമോ?  ചോദ്യം  ഇതെല്ലം കണ്ട് കണ്ണടച്ചിരിയ്ക്കുന്ന ഭരണകൂടത്തോട് തന്നെ...  


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്. ഒരു പറ്റം പെണ്‍കുട്ടികളെ നഗ്നരാക്കി  തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിപ്പിച്ച്  പ്രദക്ഷിണം  നടത്തി. ..!!  ആചാരമാണ് എന്നാണ് ഭാഷ്യം. പ്രദേശത്ത് വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമായായതിനാല്‍ "മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു" ഈ വിചിത്രമായ ആചാരമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്....!! 


ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ  "പ്രദക്ഷിണം" അരങ്ങേറിയത്. ഗ്രാമത്തിലെ എല്ലാ വീടുകളിലുമുള്ള  പെണ്‍കുട്ടികളെ  സ്ത്രീകളുടെ അകമ്പടിയോടെയാണ് എത്തിച്ചത്. ഭജനകളും കീര്‍ത്തനങ്ങളും പാടിയുള്ള പ്രദക്ഷിണത്തിലാണ് പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിയത്.  കൂടാതെ, ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും  ഇവര്‍ ശേഖരിച്ചിരുന്നു...!! 


പ്രദേശത്ത് മഴ ലഭിക്കാത്തതിനാല്‍ വയലിലെ കൃഷി നശിക്കുന്നുവെന്നും  മഴ ലഭിക്കാനാണ് ഈ ആചാരമെന്നും പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തുമ്പോള്‍ ഒപ്പമുള്ളവര്‍ പറയുന്നതും  വീഡിയോയിലുണ്ട്.  


അതേസമയം, പ്രദക്ഷിണം വിവാദമായതോടെ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു.  കമ്മീഷന്‍   ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ, സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണവും  ആരംഭിച്ചിട്ടുണ്ട്. 


പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എന്നാല്‍, സംഭവം  രക്ഷിതാക്കളുടെ സമ്മതത്തോടെയാണ്  നടന്നത് എന്നും പോലീസ് പറയുന്നു.    


Also Read: Karnataka Congress: കോണ്‍ഗ്രസിന്‍റെ അവസ്ഥ കണ്ടോ? കഷ്ടപ്പെട്ട് ജയിച്ചാലും ആര്‍ക്കും വേണ്ട, കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ BJP-JDS സഖ്യം?


ഗ്രാമത്തില്‍ നടന്ന  ദുരാചാരത്തെക്കുറിച്ച് ഗ്രാമീണരില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും,  ഇത്തരം ആചാരങ്ങള്‍ വഴി മഴ പെയ്യില്ല എന്നും, കൂടുതല്‍ വിളവ്‌ ലഭിക്കില്ല എന്നുമുള്ള  അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്ടര്‍ പറയുന്നു.


ഗ്രാമീണര്‍ക്കിടെയില്‍  ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് പോലീസ് പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.