ബെംഗളൂരു: കര്‍ണാടക മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇക്കുറി കോണ്‍ഗ്രസ് കാഴ്ചവച്ചത്. എന്നാല്‍, പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലേറി ഭരണം നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് താത്പര്യം കുറവ്, അതാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ അലട്ടുന്ന പ്രധാന പ്രശ്നം.....
കര്‍ണാടകയിലെ കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി തന്നെ ഉദാഹരണം . ആകെയുള്ള 55 സീറ്റില്‍ 27 ലും കോണ്‍ഗ്രസ് ആണ് ജയിച്ചത്. BJP 23, JDS 4, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് മറ്റ് കക്ഷി നില.
എന്നാല്‍, കോണ്‍ഗ്രസിനെ (Congress) അധികാരത്തില്‍ നിന്നും അകറ്റുക എന്നതാണ് ഇപ്പോള്‍ മറ്റ് കക്ഷികളുടെ പ്രധാന ലക്ഷ്യം. അതായത് BJP-JDS സഖ്യം കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ ഉടലെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ JDS-മായി സഖ്യം രൂപീകരിക്കുമെന്ന് BJP നേതാക്കള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയും ഇക്കാര്യം വ്യക്തമാക്കി.
ജെ.ഡി.എസുമായി ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. പക്ഷെ എനിക്ക് ജെ.ഡി.എസിനോട് പറയാനുള്ളത് നമുക്കൊരുമിച്ച് മുന്നോട്ട് പോകാം എന്നാണ്,’ ബാസവരാജ് ബൊമ്മൈ പറഞ്ഞു.
കോണ്‍ഗ്രസിനോട് സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ JDSന് താത്പര്യം കുറവാണ് എന്നാണ് വ്യക്തമാവുന്നത്. കാരണം, പ്രാദേശിക നേതൃത്വത്തിനോട് ഉചിതമായ തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ ജെഡിഎസ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത് തന്നെ കാരണം.
Also Read: Rahul Gandhi കോൺഗ്രസ് അധ്യക്ഷനാകണം; പ്രമേയവുമായി യൂത്ത് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിക്കാന്‍ കഴിയില്ല എന്നതാണ് JDSന് ലഭിച്ചിരിയ്ക്കുന്ന അനുഭവം. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ BJP യെ അധികാരത്തില്‍ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ് JDSമായി സഖ്യം ചേര്‍ന്നിരുന്നു. എന്നാല്‍, ലഭിച്ച അനുഭവം മറിച്ചാണ്. BJPയുടെ വാഗ്ദാനങ്ങളില്‍ മയങ്ങി രാജി വച്ചവര്‍ ഏറെ. ഫലം, സര്‍ക്കാര്‍ വീണു. ഇതോടെ, ഇരു പാര്‍ട്ടികളുടെയും സൗഹൃദം ഏതാണ്ട് അവസാനിച്ചു...
അന്ന് BJPയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച JDS, ഇന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാന്‍ BJPയെ കൂട്ട് പിടിക്കുന്നു...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...