മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കോവിഡ് പരിശോധന ഫലം പോസിറ്റിവ്. അദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ടായതിനാലാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്ന് അദ്ദേഹം കുറിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്താദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 


Also Read: ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിനു കോവിഡ് സ്ഥിരീകരിച്ചു


ചികിത്സക്കിടയിലും കോവിഡ് നിയന്ത്രണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും. തന്റെ അഭാവത്തില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ആഭ്യന്തര മന്ത്രിയും ആരോഗ്യമന്ത്രിയുമടക്കമുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുമെന്നും ചൗഹാന്‍ അറിയിച്ചു.


ഒപ്പം തന്റെ സമ്പർക്കത്തിലുണ്ടായിരുന്നവരെല്ലാം കോവിഡ് ടെസ്റ്റ് നടത്തണമെന്നും അദ്ധഹം ആവശ്യപ്പെട്ടു.