ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിനു കോവിഡ് 19 സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ പരിശോധനാഫലം ലഭിച്ചത്. ചെറിയ പനി കണ്ടതിനെ തുടര്‍ന്ന് ജയ് പ്രതാപ് സിംഗിന്റെ സാമ്പിളുകള്‍ പരിശോധിക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടുനിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ശനിയാഴ്ച ലഭിക്കും.
Also Read: 'അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകൾ' വർഷയുടെ ക്രൈം ത്രില്ലർ വെബ് സീരീസ് ട്രൈലെർ
അതെ സമയം ഉത്തർപ്രദേശിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഇന്നലെ മാത്രം 2,529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അകെ രോഗികളുടെ എണ്ണം 58,104 ആയി.