ചെന്നൈ:  തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പുകൾ (Tamilnadu Assembly Election 2021) എല്ലാം തമാശയാണ്. ആട്,കോഴി മാഞ്ചിയം മുതൽ ടീ.വി,മിക്സി,ഫ്രിഡ്ഡജ് വരെ എല്ലാം  ഫ്രീയായിരിക്കും. അതിപ്പോൾ തമിഴ്നാട്ടിലെ ഏത് വീട്ടിൽ ചെന്ന് നോക്കിയാലും ഇവയെല്ലാം ഉണ്ടായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാപ്ടോപ്പ് മുതൽ സ്കൂട്ടർ വരെയുമൊക്കെ തമിഴ്നാട്ടിൽ കൊടുത്ത് കഴിഞ്ഞു. എന്നാൽ ഇതിനിടിയിലാണ് വളരെ വിചിത്രമായൊരു വാഗ്ദാനവുമായി മധുരയിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയുടെ വരവ്. തന്നെ ജയിപ്പിച്ചാൽ ചന്ദ്രനിലേക്കൊരു (Moon) വിനോദയാത്രയും,ഐ.ഫോണുമൊക്കെയാണ് കക്ഷി വാഗ്ദാനം ചെയ്തത്. കേട്ടവർ കേട്ടവർ ഇവന് വട്ടാണെന്ന് തന്നെ പറഞ്ഞു.


Also readRajyaSabha Election: മൂന്ന് ഒഴിവിലേയ്ക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്


എന്നാൽ ലിസ്റ്റ് അവിടെയും നിന്നില്ല നീണ്ടു. വീടുകളിൽ സ്വിമ്മിങ്ങ് പൂൾ,  കാർ,ഹെലികോപ്റ്റർ,വീട്ടുപണി ചെയ്യാൻ റോബോട്ടുകൾ തുടങ്ങി നട്ടാൽ മുളക്കാത്ത വാഗ്ദാനങ്ങൾ ഒരു കെട്ടാണ് ശരവണൻ നടത്തിയത്.പുത്തൻ സംരംഭകർക്ക് ഒരോരുത്തർക്കും ഒരു കോടി രൂപ,300 അടിയിൽ ചൂടിനെ വെല്ലാനായി മഞ്ഞുമലകൾ,വാന നിരീക്ഷണത്തിനും,റോക്കറ്റ് ലോഞ്ചിങ്ങിനുമായി പ്രത്യേകം സംവിധാനങ്ങൾ തുടങ്ങി വലിയ ലിസ്റ്റുമായാണ് ശരവണൻറെ പോസ്റ്റർ മണ്ഡലത്തിൽ പൊങ്ങിയത്.


Also readAadhar card അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി 100 രൂപ ഫീസ്...!!


എല്ലാ പാർട്ടികളും (Partys) നിരവധി വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകാറുണ്ട് ഫ്രീയായി എല്ലാം നൽകാം എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എന്നാൽ മിക്കവയും പാലിക്കുന്നത് കാണാറില്ലെന്ന് മാത്രമല്ല. പിന്നീടങ്ങോട്ട് ജയിപ്പിച്ച ജനങ്ങളെ തിരിഞ്ഞ് നോക്കാറുമില്ല.



ഇതിനെതിരെയുള്ള പോരാട്ടമെന്ന നിലയിൽ ജനങ്ങളെ ബോധവത്കരിക്കാനാണ് താനിതെല്ലാം ചെയ്തതെന്നായിരുന്നു. ശരവണൻറെ മറുപടി. തനിക്ക് ഡസ്റ്റ് ബിന്നിൽ വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചായിരുന്നു ശരവണൻറെ വോട്ട് ചോദിക്കൽ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലും പ്രചാരം നേടിയിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക