വർഗീയ സഖ്യം പാടില്ല; Welfare Party സഖ്യം തള്ളി KC Venugopal

വെൽഫയ‌‌ർ പാർട്ടിയുമായുള്ള ധാരണയിൽ കോൺ​ഗ്രസിൽ (Congress) ഭിന്നത്. സംസ്ഥാന യുഡിഎഫ് (UDF) കൺവീനറെ തള്ളി ദേശീയ ജനറൽ സെക്രട്ടറി.

Last Updated : Dec 5, 2020, 07:44 PM IST
    • വർഗീയ ശക്തിയുമായി സഖ്യം വേണ്ടെന്ന് അഖിലേന്ത്യ കോൺഗ്രസ് നയവുമായി കെസി
    • വെൽഫയറുമായി ധാരണയില്ലെന്ന് ഉമ്മൻ ചാണ്ടി
    • വെൽഫയറിനെ എതിർക്കുന്നത് ഭൂരിപക്ഷ വ‌ർ​ഗീയത അനുനയിപ്പിക്കാനെന്ന് എംഎം ഹസൻ
 വർഗീയ സഖ്യം പാടില്ല; Welfare Party സഖ്യം തള്ളി KC Venugopal

ആലപ്പുഴ: ഉമ്മൻ ചാണ്ടിക്ക് പിന്നാലെ യുഡിഎഫിന്റെ വെൽഫയ‌ർ പാർട്ടിയുമായിയുള്ള (Welfare Party) സഖ്യത്തെ എതിർത്ത് കോൺഗ്രസിന്റെ രാജ്യസഭ എംപിയും ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.സി.വേണുഗോപാൽ (KC.Venugopal). തെരഞ്ഞെടുപ്പിൽ വ‌‌‍‍‍‌ർ​ഗീയ സഖ്യവുമായി ധാരണ പാടില്ലെന്ന് കോൺ​ഗ്രസിന്റെ നയമാണെന്ന് കെ.സി.വേണു​ഗോപാൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ യുഡിഎഫ് നേതാൽക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു. 

Also read: Local Body Election: ആദ്യഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും; അങ്കത്തിന് മുന്നണികള്‍

പ്രദേശിക രാഷ്ട്രീയ സാഹചര്യത്തെ മുൻ നി‌‌ർത്തി വെൽഫയർ പാ‌ർട്ടിയുമായുള്ള സഖ്യത്തെ ന്യായികരിച്ച യുഡിഎഫ് കൺവീനർ‌ എം.എം.ഹസ്സന്റെ (MM HASAN) നിലപാടിനെ കോൺ​ഗ്രസിന്റെ അഖിലേന്ത്യ നയം വ്യക്തമാക്കിയാണ് കെ.സി എതി‌ത്തത്.  വെൽഫയറുമായുള്ള ബനന്ധത്തെ എതി‌ർക്കുന്നവ‌ർ ഭൂരിപക്ഷ വ‌ർ​ഗീയത അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഹസ്സൻ നേരത്തെ പറഞ്ഞിരുന്നു. 

Also readകോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് കെ.സി. വേണുഗോപാല്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും (Oommen Chandy) വെൽഫയർ പാ‌ർട്ടിയുമായി ധാരണയില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ മറ്റ് പാ‌‌ർട്ടികൾ മുന്നണി വിട്ടപ്പോൾ യുഡിഎഫിനാകെ ലഭിച്ച കച്ചിതുരമ്പാണ് വെൽഫയറുമായുള്ള ബന്ധമെന്ന് രാജ്യസഭ എംപിയും സിപിഎം നേതാവുമായി എളമരം കരീം കുറ്റപ്പെടുത്തി. പ്രാദേശിക തലത്തിൽ ഈ ഭിന്നതയിൽ പ്രതികരിക്കാൻ മറ്റ് യുഡിഎഫ് നേതാക്കൽ ഇതുവരെ തയ്യറായിട്ടില്ല.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

More Stories

Trending News