ലക്‌നോ: ഉത്തര്‍പ്രദേശിലെ ജബല്‍പൂരില്‍ തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റെയില്‍ വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘത്തോട് നിര്‍ദ്ദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്നോവിൽ നിന്ന് 270 കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയിൽവച്ച് മഹാകൗശൽ എക്സ്പ്രസിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. 


അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരുക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ 2.07ഓടുകൂടിയാണ് നാല് എസി കോച്ചുകളും നാല് സ്ലീപ്പര്‍ കോച്ചുകളുമാണ് പാളം തെറ്റിയത്. 


അപകടത്തെ തുടര്‍ന്ന് ജാനി മുതല്‍ അലഹബാദ് വരെയുള്ള പാതയിലൂടെ സഞ്ചരിക്കുന്ന വണ്ടികള്‍ വൈകുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ മന്‍ജര്‍ കറാര്‍ അറിയിച്ചു.അപകടത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.