Maharashtra Cabinet Expansion: സര്‍ക്കാര്‍ രൂപീകരിച്ച് 41 ദിവസം, മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിലേയ്ക്ക്... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച സുപ്രധാന യോഗം തിങ്കളാഴ്ച രാത്രി 11 മണിക്ക് ചേർന്നിരുന്നു.
Maharashtra Cabinet Expansion: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റ് 41 ദിവസം പിന്നിടുമ്പോള്‍ മന്ത്രിമാര്‍ അധികാരത്തിലേയ്ക്ക്... രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച സുപ്രധാന യോഗം തിങ്കളാഴ്ച രാത്രി 11 മണിക്ക് ചേർന്നിരുന്നു.
ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് മന്ത്രിസഭാ വിപുലീകരിയ്ക്കുന്നത്. ഇന്ന് 18 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയുടേയും വിമത ശിവസേനയുടെയും 9-9 അംഗങ്ങള്‍ മന്ത്രിമാരായി ചുമതലയേല്‍ക്കുമെന്നാണ് സൂചന.
ചന്ദ്രകാന്ത് പാട്ടീൽ, സുധീർ മുംഗന്തിവാർ, രാധാകൃഷ്ണ വിഖേ പാട്ടീൽ, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രവീന്ദ്ര ചവാൻ, അതുൽ സേവെ, മംഗൾപ്രഭാത് ലോധ, വിജയകുമാർ ഗാവിത് എന്നിവരാണ് ബിജെപിയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഷിൻഡെ വിഭാഗത്തിന് വേണ്ടി ദാദാ ഭൂസെ, സന്ദീപൻ ഭുംറെ, ഗുലാബ്രാവു പാട്ടീൽ, ഉദയ് സാമന്ത്, ഷഭുരാജെ ദേശായി, താനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കേസർകർ, സഞ്ജയ് റാത്തോഡ് എന്നിവർക്ക് നറുക്ക് വീഴാം.
എന്നാല്‍, മന്ത്രിസഭാ വിപുലീകരണത്തില്‍ ഷിൻഡെ വിഭാഗം അമര്‍ഷത്തിലാണ് എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. അതൃപ്തരായ എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ചുമതലയും ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിൻഡെയും ഏറ്റെടുത്തിരിയ്ക്കുകയാണ്.
ശിവസേനയില്‍നിന്ന് വിമതര്‍ കൂടുമാറി ബിജെപി സഖ്യത്തോടെ രൂപീകരിച്ച സര്‍ക്കാര്‍ ജൂണ്‍ 30നാണ് അധികാരമേറ്റത്. കഴിഞ്ഞ നാല്‍പ്പതു ദിവസമായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് മന്ത്രിസഭയില്‍ ഉള്ളത്. പദവികള്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നതും ശിവസേനയ്ക്കുള്ളിലെ പടലപിണക്കവുമാണ് മന്ത്രിസഭാ വികസനം നീണ്ടുപോവാന്‍ ഇടയാക്കിയത് എന്ന് പറയപ്പെടുന്നു.
ഇപ്പോള്‍ 18 പേരെ ഉള്‍പ്പെടുത്തിയാവും മന്ത്രിസഭാ വികസനം. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അടുത്ത ഘട്ട വികസനം പിന്നാലെയുണ്ടാവുമെന്നാണ് സൂചനകള്‍. നിയമസഭാ സമ്മേളനം ഉടന്‍ തന്നെ വിളിച്ചുചേര്‍ക്കേണ്ടതുള്ളതുകൊണ്ടാണ് അടിയന്തിരമായി 18 പേരെ ഉള്‍പ്പെടുത്തി ആദ്യഘട്ട മന്ത്രിസഭാ വികസനം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...