Game Changer Eknath Shinde: കോണ്‍ഗ്രസും NCPയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ശിവസേന എംഎൽഎമാരുടെ ആവശ്യം ഉദ്ധവ് അവഗണിച്ചു, ഒടുവില്‍....

മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ട രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് നാടകീയമായ പര്യവസാനം. ഒടുവിൽ ശിവസേന വിമത നേതാവ്  ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവും  മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 06:18 PM IST
  • മഹാരാഷ്ട്രയില്‍ ആഴ്ചകളായി നടന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെയില്‍ ഏവരെയും ചിന്തിപ്പിച്ച ഒരു ചോദ്യം ഉണ്ട് പൊടുന്നനെയുള്ള MVA സര്‍ക്കാരിന്‍റെ പതനത്തിന് കാരണം എന്താണ് ?
Game Changer Eknath Shinde: കോണ്‍ഗ്രസും NCPയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന ശിവസേന എംഎൽഎമാരുടെ ആവശ്യം  ഉദ്ധവ് അവഗണിച്ചു, ഒടുവില്‍....

Mumbai: മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ട രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് നാടകീയമായ പര്യവസാനം. ഒടുവിൽ ശിവസേന വിമത നേതാവ്  ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാവും  മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 

ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.30ന് നടക്കുമെന്നും ഫഡ്‌നാവിസ് ഇന്ന് സംയുക്ത മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിസഭാ വികസനാം ഉടൻ ഉണ്ടാകുമെന്നും  ഫഡ്‌നാവിസ് വുകതമാക്കി. 

Also Read: Big Breaking..! മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്‌, ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി..!!! പൂര്‍ണ്ണ പിന്തുണ നല്‍കി BJP

എന്നാല്‍, മഹാരാഷ്ട്രയില്‍ ആഴ്ചകളായി നടന്ന രാഷ്ട്രീയ  സംഭവവികാസങ്ങള്‍ക്കിടെയില്‍ ഏവരെയും ചിന്തിപ്പിച്ച ഒരു ചോദ്യം ഉണ്ട് പൊടുന്നനെയുള്ള MVA സര്‍ക്കാരിന്‍റെ പതനത്തിന് കാരണം എന്താണ് ?  

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ ഭരണം ഭംഗിയായി മുന്നോട്ടു പോകുന്നതിനിടെയാണ് അടുത്തിടെ നടന്ന  MLC തിരഞ്ഞെടുപ്പിൽ MVA സഖ്യത്തിന് എട്ടിന്‍റെ പണി  കൊടുത്ത് ഏക്‌നാഥ് ഷിൻഡെ  സൂററ്റിലേയ്ക്ക് കടന്നത്‌.  തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ 11 MLAമാരാണ് വോട്ട് മാറി കുത്തിയത്, ഇതോടെ BJPയുടെ 5 പേര്‍  MLC പദത്തില്‍ കൂളായി ജയിച്ചു കയറി.  പിന്നീട് ശിവസേനയുടെ റഡാറില്‍നിന്നും അപ്രത്യക്ഷനായ ഷിൻഡെ മുഖ്യമന്ത്രി പദം ഉറപ്പാക്കിയാണ് മഹാരാഷ്ട്രയില്‍ തിരിച്ചെത്തുന്നത്....!! 

രണ്ട് വർഷവും 213 ദിവസവും നീണ്ട മഹാ വികാസി ആഘാഡി ഭരണത്തിന് ജൂണ്‍ 29ന് അന്ത്യം  കുറിയ്ക്കുമ്പോള്‍  ഏക്‌നാഥ് ഷിൻഡെയും ദേവേന്ദ്ര  ഫഡ്‌നാവിസം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി  കാര്യങ്ങളാണ്‌ വെളിപ്പെട്ടത്. അതായത് കോണ്‍ഗ്രസും NCPമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന്  ശിവസേന MLAമാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഉദ്ധവ് താക്കറെ അത് അവഗണിയ്ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി എല്ലായ്പ്പോഴും  പ്രാധാന്യം  സഖ്യകക്ഷികൾക്കാണ് നൽകിയത്, സ്വന്തം MLAമാരെ പരിഗണിച്ചില്ല എന്നും ഫഡ്‌നാവിസ്  മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശിവസേനയുടെ 40 എംഎൽഎമാർ ഉൾപ്പെടെ 50 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെട്ടു. 'അവരുടെ സഹായത്തോടെയാണ്  ഈ പോരാട്ടം വിജയിച്ചത്. എന്നിൽ വിശ്വസിക്കുന്ന അവരുടെ വിശ്വാസത്തിന്  ഒരു പോറൽ പോലും ഏല്‍ക്കാന്‍ ഞാൻ അനുവദിക്കില്ല', ഷിൻഡെ  പറഞ്ഞു. 

പലതവണ മുൻ മുഖ്യമന്ത്രി താക്കറെയുടെ അടുത്ത് നിയോജക മണ്ഡലത്തിന്‍റെ ആവശ്യങ്ങളുമായി  സമീപിച്ചിരുന്നു.  എന്നാല്‍, ഫലം കണ്ടില്ല.  ഇങ്ങനെ നീങ്ങിയാല്‍ അടുത്ത തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് വിജയിക്കാൻ പ്രയാസമാണെന്നും ണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും  മനസിലാക്കി ബിജെപിയുമായി സ്വാഭാവിക സഖ്യമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്, ഷിൻഡെ  പറഞ്ഞു. 

2019  ല്‍  നടന്ന മഹാരാഷ്ട്ര  നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.  തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകൾ നേടിയപ്പോള്‍  ശിവസേന 56 സീറ്റുകളും നേടിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News