Kerala Rain Updates: ഇടമലയാർ ഡാം ഇന്ന് തുറക്കും; വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നു; തുറന്ന ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തും

Kerala Rain Updates: ടുക്കി ഡാം ഇന്നലെ തുറന്നതിന് പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു ഇതിന്റെ പുറമെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുമ്പോൾ പെരിയാറിൽ ജലനിരപ്പ് ഉയരും. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 08:17 AM IST
  • മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തുറന്ന് ഡാമുകളിൽ നിന്നും കൂടുതൽ വെള്ളം ഇന്ന് തുറന്നുവിടും
  • എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്‌ക്കൊഴുക്കും
  • രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുന്നത്
Kerala Rain Updates: ഇടമലയാർ ഡാം ഇന്ന് തുറക്കും; വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നു; തുറന്ന ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തും

കൊച്ചി: Kerala Rain Updates: വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് തുറന്ന് ഡാമുകളിൽ നിന്നും കൂടുതൽ വെള്ളം ഇന്ന് തുറന്നുവിടും. ഇതിന്റെ അടിസ്ഥാനത്തിൽ  എറണാകുളം ഇടമലയാർ ഡാമിൽ നിന്നും ഇന്ന് ജലം പുറത്തേയ്‌ക്കൊഴുക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുന്നത്.  ആദ്യം 50 ക്യുമെക്സ് ജലമായിരിക്കും തുറന്നു വിടുക ശേഷം അത് 100 ആയി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി ഡാം ഇന്നലെ തുറന്നതിന് പിന്നാലെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിരുന്നു ഇതിന്റെ പുറമെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുമ്പോൾ പെരിയാറിൽ ജലനിരപ്പ് ഉയരും. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പുലർത്തേണ്ടതുണ്ടെന്നും അടിയന്തരസാഹചര്യം എവിടെയെങ്കിലും ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും  ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരും സജ്ജരായി ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട് 

ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നു വിടുന്ന ജലത്തിന്റെ അളവ് ഇന്ന് വീണ്ടും ഉയർത്തിയേക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് പരിശോധിച്ചശേഷം മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ അളവ് വിലയിരുത്തിയുമായിരിക്കും അധിക ജലം തുറന്നുവിടുന്നതിൽ തീരുമാനം എടുക്കുക.  അണക്കെട്ടിലേയ്‌ക്കുള്ള നീരൊഴുക്കിന്റെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കിൽ ഇടുക്കിയിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും വർദ്ധിപ്പിക്കേണ്ടി വരും.  ബാണാസുര ഡാം തുറന്നതിനെ തുടർന്ന് കബനി നദിയിൽ ജലനിരപ്പ് ഉയരും.  ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത് ആശ്വാസമായിട്ടുണ്ട് എങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.  അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. 

Also Read: ഒന്നു മണപ്പിച്ചതേയുള്ളൂ.. പിന്നെ പൂച്ചയെ പോലും വെറുതെ വിടാതെ എലി..! വീഡിയോ വൈറൽ 

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ആഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് 8 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News