Maharashtra Covid 19 : മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് രോഗബാധ പടർന്ന് പിടിക്കുന്നു
മഹാരാഷ്ട്രയിൽ ഇപ്പോൾ ആശങ്കജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യമന്ത്രി ( Health Minister ) രാജേഷ് ടോപ് പറഞ്ഞു.
Mumbai : മഹാരാഷ്ട്രയിൽ (Maharashtra) കോവിഡ് രോഗബാധ (Covid 19) വീണ്ടും പടർന്ന് പിടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മുംബൈയിൽ മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,510 പേർക്കാണ്. മഹാരാഷ്ട്രയിൽ ഇപ്പോൾ ആശങ്കജനകമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യമന്ത്രി ( Health Minister ) രാജേഷ് ടോപ് പറഞ്ഞു. അതിനോടൊപ്പം തന്നെ ഒമിക്രോൺ കോവിഡ് വകഭേദവും ആശങ്ക പരത്തുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനങ്ങളിൽ ഒന്ന് മഹാരാഷ്ട്രയാണ്. ഇതിനിടയിലാണ് കോവിഡ് രോഗബാധിതരുടെ എണ്ണവും വൻ തോതിൽ വർധിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.
ALSO READ: രാജ്യത്ത് ഒമിക്രോൺ കേസുകൾ എണ്ണൂറിനടുത്ത്, 9,195 പുതിയ കോവിഡ് രോഗികൾ
കോവിഡ് ഒന്നാം തരംഗവും, രണ്ടാം തരംഗവും മഹാരാഷ്ട്രയെ അതിരൂക്ഷമായി ബാധിച്ചിരുന്നു. ഇപ്പോൾ വീണ്ടും കേസുകൾ വർധിക്കുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ ലക്ഷണമാണോയെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 784 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു. 784 ഒമിക്രോൺ രോഗികളിൽ 241 പേർ കോവിഡ് മുക്തരായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്.
ALSO READ: ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥനും ഒമിക്രോൺ, ആകെ കേസുകൾ 65 ആയി
മഹാരാഷ്ട്രയാണ് തൊട്ടുപിന്നാലെയുള്ളത്. 167 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 73 കേസുകളുമായി ഗുജറാത്ത് മൂന്നാമതും, 65 കേസുകളുമായി കേരളം നാലാമതും 62 കേസുകളുമായി തെലങ്കാന അഞ്ചാമതുമാണ്.
അതേസമയം രാജ്യത്ത് 9,195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,08,886 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 302 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,80,592 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. 77,002 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 7,347 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,42,51,292 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...