ചൈനയ്ക്ക് എട്ടിന്റെ പണി; 5000 കോടിയുടെ പദ്ധതി മരവിപ്പിച്ച് മഹാരാഷ്ട്ര
ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ കരാര്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
ചെന്നൈ: ചൈനീസ് കമ്പനികളുടെ 5000 കോടിയുടെ നിക്ഷേപ കരാര്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
കമ്പനിയുമായി ഒപ്പുവച്ച മൂന്നു കരാറുകളാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമ്നു തീരുമാനമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ത്യ- ചൈന സംഘര്‍ഷ(India-China Clash)ത്തില്‍ 20 ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യു വരിച്ചതിനെ തുടര്‍ന്നാണിത്.
58 ദിവസം... റിലയന്‍സ് സമാഹരിച്ചത് ഒന്നര ലക്ഷം കോടിയിലധികം രൂപ!
ഇന്ത്യ-ചൈന വിഷയത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് ഉദ്ദവ് താക്കറെ (Uddav thackeray) നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra modi) യുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ചൈനയെ രൂക്ഷഭാഷയിലാണ് ഉദ്ദവ് താക്കറെ വിമര്‍ശിച്ചത്.
വഞ്ചനാ മനോഭാവമാണ് ചൈന(China)യുടെതെന്നും സമാധാനം ആഗ്രഹിക്കുന്നത് ഇന്ത്യ(India)യുടെ ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മാഗ്നറ്റിക് മഹാരാഷ്ട്ര ഓണ്‍ലൈന്‍ നിക്ഷേപ സംഗമത്തിലായില്‍ വച്ചാണ് കരാറില്‍ ഒപ്പുവച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഗമ൦. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് 'മാഗ്നറ്റിക് മഹാരാഷ്ട്ര 2.0' കരാറില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു; ജവാന്‍റെ കുടുംബത്തിനു 5 കോടി
ഇന്ത്യയിലെ ചൈനീസ് സര്‍ക്കാര്‍ അംബാസിഡര്‍ സണ്‍ വെയ്ഡോംഗിന്‍റെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവച്ചത്.
> ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് പൂനൈയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ട 3770 കോടിയുടെ വാഹന നിര്‍മ്മാണ യൂണിറ്റ്.
> PMI ഇലക്ട്രോണിക്സിന്‍റെ 1000 കോടിയുടെ നിര്‍മ്മാണ യൂണിറ്റ്.
> ഹെഗ്ലി എഞ്ചിനീയറിംഗിന്‍റെ 250 കോടിയുടെ നിക്ഷേപം -എന്നിവയാണ് മരവിപ്പിച്ച പദ്ധതികളില്‍ ചിലത്.
കൊവിഡ്-19 മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്, വില 3,500 രൂപ
അതേസമയം, ചൈനീസ് ആപ്പുകള്‍ക്കെതിരെ രൂക്ഷപ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ഉയരുന്നത്. പല പ്രമുഖ ആപ്പുകളുടെയും റേറ്റിംഗ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ചൈനീസ് നിര്‍മ്മിത ഫോണുകളും ബഹിഷ്കരണ ഭീഷണി നേരിടുകയാണ്. മാര്‍ച്ച് അവസാനത്തില്‍ ചൈനീസ് കമ്പനികളാണ് ഇന്ത്യന്‍ വിപണിയില്‍ 73 ശതമാനവും വിറ്റഴിച്ചത്.