58 ദിവസം... റിലയന്‍സ് സമാഹരിച്ചത് ഒന്നര ലക്ഷം കോടിയിലധികം രൂപ!

2021 മാര്‍ച്ച് 31ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയായി മാറ്റുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി ചെയര്‍മാന്‍ മുകേഷ് അംബാനി. 

Last Updated : Jun 20, 2020, 12:11 PM IST
  • കൂടാതെ, ഫോബ്സ് പട്ടികടില്‍ 71 മത്തെ സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമാണ് കമ്പനിക്കുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമാണ്‌ റിലയന്‍സ്.
58 ദിവസം... റിലയന്‍സ് സമാഹരിച്ചത് ഒന്നര ലക്ഷം കോടിയിലധികം രൂപ!

2021 മാര്‍ച്ച് 31ഓടെ റിലയന്‍സിനെ കടരഹിത കമ്പനിയായി മാറ്റുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി ചെയര്‍മാന്‍ മുകേഷ് അംബാനി

58 ദിവസം കൊണ്ട് 1,68,818 കോടി രൂപയാണ് റിലയന്‍സ് ഇന്‍സ്ട്രീസ് സമാഹരിച്ചത്. അവകാശ ഓഹരി വഴി 53,124,20 കോടി രൂപയും ജിയോ പ്ലാറ്റ്ഫോം വഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്ന് 1,15,693.95 കോടി രൂപയുമാണ് കമ്പനി സമാഹരിച്ചത്. 

തന്‍റെ ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു... ഇന്ത്യക്കാര്‍ക്കെതിരെ പോണ്‍ താരം

 

1,61,035 കോടി രൂപയായിരുന്നു 2020 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ കടം. ഫേസ്ബുക്ക്‌, സില്‍വര്‍ലെയ്ക്ക്, വിസ്സ ഇന്‍ക്വിറ്റി, ജനറല്‍ അറ്റ്‌ലാന്റിക്, കേകെആര്‍, മുബാദല, ADIA,TPG, എല്‍ കാറ്റര്‍ടണ്‍, pif എന്നീ കമ്പനികളില്‍ നിന്നും 1,15,693.95 രൂപയാണ് റിലയന്‍സ് സമാഹരിച്ചത്. 

ചുരുങ്ങിയ കാലയളവില്‍ ഒരു കമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത് രാജ്യത്തിന്റെ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ്. ഫോര്‍ചൂന്‍ ഗ്ലോബല്‍ പട്ടികയില്‍ 106മത് സ്ഥാനമാണ് നിലവില്‍ കമ്പനിക്കുള്ളത്. വരുമാനത്തിന്‍റെയും അറ്റാദയത്തിന്‍റെയും അടിസ്ഥാനത്തിലാണ് 500 കമ്പനികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. 

കേക്കില്‍ കുളിച്ച് മലാല... കാരണമറിയണ്ടേ?

കൂടാതെ, ഫോബ്സ് പട്ടികടില്‍ 71 മത്തെ സ്ഥാനവും ഇന്ത്യയില്‍ ഒന്നാം സ്ഥാനവുമാണ് കമ്പനിക്കുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വകാര്യ സ്ഥാപനമാണ്‌ റിലയന്‍സ്. 2020 മാര്‍ച്ച് 31നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 39,880 രൂപയായിരുന്നു. 

Trending News