Maharashtra Update: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പോരാട്ടത്തില്‍ നിര്‍ണ്ണായക നിലപാടുമായി സുപ്രീംകോടതി.  ഒരു വിമത എംഎൽഎയ്‌ക്കെതിരെയും അയോഗ്യതാ നടപടി സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്ര കേസിന്‍റെ വാദം കേൾക്കാൻ കൂടുതല്‍ സമയമെടുത്തേക്കുമെന്നും അതിനാല്‍ MLA മാരെ അയോഗ്യരാക്കിയ വിഷയത്തില്‍ തല്ക്കാലം സ്പീക്കര്‍  നടപടിയെടുക്കേണ്ടതില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.   


Also Read:  Maharashtra Update: വിമതര്‍ക്ക് ഇന്ന് നിര്‍ണ്ണായകം, 16 എംഎൽഎമാരുടെ ഭാവി സുപ്രീംകോടതിയിൽ


ശിവസേനയിലെ  ഉദ്ധവ് താക്കറെ വിഭാഗം രണ്ട് ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്.  ആദ്യ ഹർജി 16 വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ചായിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനം ഇന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് തൽക്കാലം കോടതി മാറ്റിവെച്ചിരിക്കുകയാണ്.  ഇതിന് പുറമെ ഉദ്ധവ് താക്കറെ വിഭാഗം മറ്റൊരു  ഹര്‍ജി കൂടി നല്‍കിയിരുന്നു,  ജൂൺ 30ലെ ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു അത്.


Also Read:  Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!


മഹാരാഷ്ട്രയില്‍ അധികാരത്തില്‍ എത്തിയ ഏക്‌നാഥ് ഷിൻഡെ സര്‍ക്കാര്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  16 വിമത എംഎൽഎമാരുടെ അയോഗ്യത. ഇതുമൂലം ശരിയായ രീതിയില്‍  മന്ത്രിസഭാ വികസനം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല.  മഹാരാഷ്ട്ര സർക്കാര്‍ ഇതുവരെ മന്ത്രാലയ വകുപ്പുകള്‍  വിതരണം ചെയ്യത്തതിന്‍റെ കാരണവും  ഇതാവാം എന്നാണ് അനുമാനം. താക്കറെ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ആദ്യം വാദം കേട്ട ശേഷം കോടതി ജൂലൈ 11 ലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു


എന്നാല്‍, നിലവില്‍, ശിവസേനയിലെ  മൂന്നിൽ രണ്ടിലധികം എംഎൽഎമാരും വിമത വിഭാഗത്തിലാണ്, അതിനാല്‍ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ അംഗത്വം റദ്ദാക്കുക പ്രയാസമാണ്, സുപ്രീം കോടതി അഭിഭാഷകൻ അശ്വനി ദുബെ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.