Maharashtra Update: വിമതര്‍ക്ക് ഇന്ന് നിര്‍ണ്ണായകം, 16 എംഎൽഎമാരുടെ ഭാവി സുപ്രീംകോടതിയിൽ

മഹാരാഷ്ട്രയിലെ പുതുരാഷ്ട്രീയത്തിന് ഇന്ന് സുപ്രധാന ദിനമാണ്. അതായത്  16 വിമത എംഎൽഎമാരുടെ ഭാവി  സുപ്രീംകോടതി തീരുമാനിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2022, 10:48 AM IST
  • മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പോരാട്ടം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ രണ്ട് പ്രധാന ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Maharashtra Update: വിമതര്‍ക്ക് ഇന്ന് നിര്‍ണ്ണായകം, 16 എംഎൽഎമാരുടെ ഭാവി സുപ്രീംകോടതിയിൽ

Maharashtra Update: മഹാരാഷ്ട്രയിലെ പുതുരാഷ്ട്രീയത്തിന് ഇന്ന് സുപ്രധാന ദിനമാണ്. അതായത്  16 വിമത എംഎൽഎമാരുടെ ഭാവി  സുപ്രീംകോടതി തീരുമാനിക്കും. 

മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പോരാട്ടം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ രണ്ട്  പ്രധാന ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതില്‍ പ്രധാനമായത്  16 വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച ഹർജിയാണ്. അതിലാണ് ഇന്ന് തീരുമാനമുണ്ടാകുക. രണ്ടാമത്തെ ഹര്‍ജി  ജൂൺ 30ലെ ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ളതാണ്. 

Also Read:  Maharashtra Floor Test: അജയ്യനായി ഏക്‌നാഥ് ഷിൻഡെ, 164 എംഎൽഎമാരുടെ പിന്തുണ

നിലവില്‍ 16 വിമത എംഎൽഎമാരുടെ അയോഗ്യതയാണ് മഹാരാഷ്ട്ര  സര്‍ക്കാര്‍ നേരിടുന്ന വലിയ പ്രശ്നം.  പുതിയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി എന്നിരുന്നാലും അയോഗ്യതയുടെ വാൾ അവരുടെ  മുകളിലുണ്ട്.  ഹര്‍ജിയില്‍  ആദ്യം വാദം കേട്ട ശേഷം ജൂലൈ 11 ലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. പുതിയ മഹാരാഷ്ട്ര സർക്കാര്‍ ഇതുവരെ മന്ത്രാലയ വകുപ്പുകള്‍  വിതരണം ചെയ്യത്തതിന്‍റെ കാരണവും  ഇതാവാം എന്നാണ് അനുമാനം. 

Also Read:  Health Tips: വെറും വയറ്റില്‍ ഈ 5 സാധനങ്ങള്‍ ഒരിയ്ക്കലും കഴിക്കരുത്...

അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എംഎല്‍എമാര്‍ക്ക് അവരുടെ വിശ്വസ്തതയ്ക്കും പിന്തുണയ്ക്കും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ നന്ദി  അറിയിച്ചു.  കഴിഞ്ഞ ദിവസം  ശിവസേനയുടെ പ്രധാന നേതാക്കളുടെ യോഗം  മാതോശ്രീയിൽ നടന്നിരുന്നു. 

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍  ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ അംഗത്വം റദ്ദാക്കുക പ്രയാസമാണ്, മൂന്നിൽ രണ്ട് എംഎൽഎമാരും വിമത വിഭാഗത്തിലാണ്,  സുപ്രീം കോടതി അഭിഭാഷകൻ അശ്വനി ദുബെ പറഞ്ഞു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News