ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ
എക്വറ്റോറിയൽ ഗിനി നാവികസേനയാണ് സനുവിനെ അറസ്റ്റ് ചെയ്തത്. സനു ജോസിനെ നൈജീരിയക്ക് കൈമാറിയേക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്.
ന്യൂഡൽഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ സമുദ്രാതിർത്തി ലംഘിച്ചതിന് തടവിലാക്കപ്പെട്ട കപ്പലിലെ മലയാളി ചീഫ് ഓഫിസർ സനു ജോസ് അറസ്റ്റിൽ. സനു ജോസഫ് കൊച്ചി സ്വദേശിയാണ്. അറസ്റ്റു ചെയ്ത സനു ജോസിനെ ഗിനി നാവികസേനാ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. എക്വറ്റോറിയൽ ഗിനി നാവികസേനയാണ് സനുവിനെ അറസ്റ്റ് ചെയ്തത്. സാനു ജോസിനെ നൈജീരിയക്ക് കൈമാറിയേക്കുമെന്നാണ് വിവരം.
Also Read: ട്വന്റി 20 ലോകകപ്പ് ഫൈനൽ വേദിയിൽ ഗാനമാലപിക്കാൻ മലയാളി ഗായിക: ജാനകി ഈശ്വർ
നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് കാരണത്താൽ കസ്റ്റഡിയിലെടുത്തത്. നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 26 പേരാണുള്ളത്. ഇവരിൽ പതിനാറ് പേർ ഇന്ത്യക്കാരാണ്. കപ്പൽ നൈജീരിയക്ക് കൈമാറുമെന്ന് എക്വറ്റോറിയൽ ഗിനി സർക്കാർ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ട്വീറ്റ് എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് നൽകിയത്. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ നൈജീരിയലിലേക്ക് കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്നും ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ ഈ നീക്കം.
Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്തിരുന്നു ഇതിനിടെയാണ് മലയാളി ഓഫിസർ അറസ്റ്റിലായത്. നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി ഇവരുടെ കപ്പലടക്കം കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. തടവിലായവരുടെ കൂട്ടത്തിൽ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.