ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരം പിടിക്കാൻ ഇനി മല്ലികാർജുൻ ഖാർഗെ എന്ന എൺപതുകാരൻ. 22 വർഷത്തിന് ശേഷമാണ് ഒരു  ഗാന്ധിയിതര കുടുംബാംഗം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സൗമ്യനും മൃദുഭാഷിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് മുന്നിൽ പാർട്ടിയെ മുന്നോട്ടുനയിക്കാൻ വെല്ലുവിളികൾ ഏറെയാണ്. ജഗ്ജീവന്‍ റാമിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ ഒരു ദളിത് മുഖം എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടര പതിറ്റാണ്ടിന് ശേഷമാണ് ഗാന്ധിയിതര കുടുംബത്തിൽ നിന്നും ഒരാൾ കോൺഗ്രസ് തലപ്പത്തെത്തുന്നത്.  സ്വാതന്ത്ര്യാനന്തരം പ്രസിഡന്റാകുന്ന ആറാമത്തെ ദക്ഷിണേന്ത്യൻ നേതാവ്. കോൺഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖം കൂടിയാണ് മല്ലികാർജുൻ ഖാർഗെ. മൂന്ന് തവണ കപ്പിനും ചുണ്ടിനും ഇടയിൽ കർണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഈ നേതാവാണ് ഇനി മുതൽ കോൺഗ്രസിനെ നയിക്കുക. 


ALSO READ: Congress Presidential Election : '1 വേണ്ട ടിക്ക് മാർക്ക് മതി'; അവസാനം തരൂരിന്റെ പരാതി ചെവികൊണ്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി


കർണാടക വാര്‍വാട്ടിയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഖാർഗെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായി.1969-ല്‍  ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ്. ബിഎയും നിയമവും പഠിച്ചു. 1972ൽ നിയമസഭയിലേക്ക് കന്നിയങ്കം. ആദ്യമായി മന്ത്രിയായത് 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍. നാലുപതിറ്റാണ്ടുകാലം എംഎൽഎയും എംപിയുമായി ജനങ്ങൾക്കിടയിൽ കർമ്മനിരതൻ. 2005മുതൽ 2008 വരെ കർണാടക പിസിസി അധ്യക്ഷനായി. അതിനിടെ ദേശീയരാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 2004 ലെ യുപിഎ സർക്കാരിൽ തൊഴില്‍-റെയിൽവെ മന്ത്രിയായി.


2019ലെ പൊതു തെരഞ്ഞെടുപ്പിലാണ് എൺപതുകാരനായ ഖാർഗെക്ക് രാഷ്ട്രീയ പാതയിൽ അടിതെറ്റിയത്. എങ്കിലും ഹൈക്കമാൻഡിന്റെ പ്രീതിയിൽ രാജ്യസഭയിലെത്തി. 2021ൽ പ്രതിപക്ഷ നേതാവായി അവരോധിക്കപ്പെട്ടു. ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ആറ് തവണയാണ് തെരഞ്ഞടുപ്പ് നടന്നിട്ടുള്ളത്. നിലവിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിവാദമായെങ്കിലും ഒരു  ജനാധിപത്യ പ്രക്രിയയിലൂടെ നേതൃത്വത്തെ കണ്ടെത്താനായി. ഒപ്പം കോൺഗ്രസ് കുടുംബാധിപത്യ പാർട്ടിയാണെന്ന ബിജെപി പ്രചാരണത്തിന്റെ മുനയൊടിക്കാനും കഴിഞ്ഞുവെന്ന് ഹൈക്കമാൻഡിന് തത്കാലം ആശ്വസിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.