Manipur Sexual Violence Video Case: മണിപ്പുരിൽ കലാപത്തിനിടെ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും പാടത്ത് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manipur Horror: സംഭവം ലജ്ജാകരം, കുറ്റവാളികൾ രക്ഷപ്പെടില്ല; മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്തി
 
കേസിൽ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രസർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് സിബിഐക്ക് കൈമാറിയത്.


Also Read:  Manipur On Boil Again: മണിപ്പൂര്‍ വീണ്ടും പുകയുന്നു, 2 പേർ കൊല്ലപ്പെട്ടു, 2 ജവാന്മാര്‍ക്ക് പരിക്ക്, 6 വീടുകൾ കത്തിനശിച്ചു


ജൂലൈ 27ന് മണിപ്പൂര്‍  കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ  സ്ത്രീകൾക്കെതിരായ ഏത് കുറ്റകൃത്യങ്ങളോടും സഹിഷ്ണുതയില്ലാത്ത സമീപനമാണ് കേന്ദ്രസർക്കാരിന്‍റേത് എന്ന്  കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടുന്നതിനായി പല സ്ഥലങ്ങളിലും പോലീസിന്‍റെ നിരവധി ടീമുകള്‍ പ്രവര്‍ത്തിയ്ക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിരന്തര മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ ഒരു അഡീഷണൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 


മണിപ്പൂരിൽ രണ്ട് സ്ത്രീകൾക്ക് നേരെയുണ്ടായ അത്യന്തം നിർഭാഗ്യകരവും അസ്വീകാര്യവുമായ സംഭവത്തെക്കുറിച്ച്, സംഭവവികാസങ്ങൾ വെളിച്ചത്ത് വന്നതിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം  തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിനിടെ ഏഴ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽഅന്വേഷണത്തിനായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തി ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേന്ദ്രം ശുപാർശ ചെയ്തു.


രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുന്നതും അവരെ പീഡിപ്പിക്കുന്നതുമായ വീഡിയോ ഈ മാസം 19 നാണ് പുറത്തുവന്നത്. മെയ് 4 ന് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഇത് രാജ്യത്തുടനീളം വലിയ കോലാഹലത്തിന് വഴി തെളിച്ചു. രാജ്യത്തെ ഒരു പറ്റം മനുഷ്യസ്നേഹികള്‍ ഈ അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ചില മുതിര്‍ന്ന നേതാക്കള്‍ ആ അസംഭവത്തെയും രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിച്ചത് ഏറെ ലജ്ജകരമായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.