Manipur Violence: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി
National Peoples Party: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
ഡൽഹി: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി. ഏഴ് എംഎൽഎമാരും പിന്തുണ പിൻവലിച്ചു. ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷം ഉള്ളതിനാൽ സർക്കാരിന് ഭീഷണിയില്ല. മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നതിൽ സർക്കാർ പരാജയമെന്ന് എൻപിപി. മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് കോൺറാഡ് സാങ്മയുടെ അധ്യക്ഷതയിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി ബീരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.
മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കുന്നതിൽ ബീരേൻ സിംഗ് സർക്കാർ സമ്പൂർണം പരാജയമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് അയച്ച കത്തിൽ എൻപിപി വ്യക്തമാക്കി. മണിപ്പൂരിലെ സംഘർഷത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുന്നതിനിടെയാണ് സഖ്യകക്ഷി പിന്തുണ പിൻവലിച്ചത്. 60 അംഗ നിയമസഭയിൽ ബിജെപിക്ക് 32 സീറ്റുകളാണുള്ളത്. എൻസിപിക്ക് ഏഴ് സീറ്റുകളാണുള്ളത്.
ALSO READ: ഡൽഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പാർട്ടി വിട്ടു; മന്ത്രിസ്ഥാനവും ആപ് അംഗത്വവും രാജിവച്ചു
കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമായിരിക്കുകയാണ്. ഇംഫാലിൽ മുഖ്യമന്ത്രി ബീരേൻ സിംഗിൻ്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് തുരത്തിയത്. സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയ ആളുകളെ കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മെയ്തെയ് വിഭാഗക്കാർ പ്രതിഷേധം ശക്തമാക്കിയത്.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും വാഹനങ്ങളും ആക്രമിച്ചു. ഇംഫാലിലെ പള്ളികളിലും തീവച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എൻഐഎയ്ക്ക് കൈമാറാനാണ് പോലീസിന് നിർദേശം നൽകിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ ഗഡ്ചിരോളിയിലും വാധ്രയിലും നടത്തേണ്ടിയിരുന്ന റാലികൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ തുടർന്ന് മണിപ്പൂരിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.