New Delhi: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ ഉപ മുഖ്യമന്ത്രി മനീഷ്  സിസോദിയയുടെ  ജുഡിഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17  വരെ നീട്ടി. സിബിഐയുടെ വാദം അംഗീകരിച്ച ഡല്‍ഹി റോസ് അവന്യൂ  കോടതി ജഡ്ജി എം കെ നാഗ്പാലിന്‍റെയാണ് ഉത്തരവ്


COMMERCIAL BREAK
SCROLL TO CONTINUE READING

ആം ആദ്മി പാര്‍ട്ടി നേതാവിനെ ഏപ്രിൽ 17ന് കോടതിയിൽ ഹാജരാക്കാൻ റോസ് അവന്യൂ കോടതി ജഡ്ജി എം കെ  നാഗ്പാൽ ഉത്തരവിട്ടു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ സിസോദിയയുടെ കസ്റ്റഡി നീട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. കോടതി, മാർച്ച് 31ന് മുൻ ഉപമുഖ്യമന്ത്രിയുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു.


Also Read:  CBI Diamond Jubilee Celebration: അഴിമതി മുഖ്യ ശത്രു, സിബിഐയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി


ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിസോദിയയെ പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയുടെ ശില്പിയായി കണക്കാക്കാമെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ജഡ്ജി നാഗ്പാൽ പറഞ്ഞിരുന്നു. കൂടാതെ, അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ സിസോദിയയെ ജാമ്യത്തിൽ വിടാൻ കോടതിക്ക് താൽപ്പര്യമില്ല എന്നും ഇത് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിന്‍റെ പുരോഗതിയെ ഇത്  ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു.


Also Read:  April Horoscope: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ സൂക്ഷിക്കണം, സമയം ഏറെ മോശം


സിബിഐ രജിസ്റ്റർ ചെയ്ത ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഈ കേസ് സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും ചേര്‍ന്നാണ് അന്വേഷിക്കുന്നത്. ഇരു അന്വേഷണ ഏജന്‍സികളും  കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.  


ഇതിനോടകം നിരവധി തവണ ജാമ്യത്തിന് അപേക്ഷിച്ചുവെങ്കിലും  CBI, ED വാദങ്ങള്‍ക്ക് മുന്‍പില്‍ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.  


8 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 26നാണ് CBI സിസോദിയയെ  അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ സിസോദിയയ്ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 


ഇതുകൂടാതെ,  മനീഷ് സിസോദിയയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  FBU അഴിമതി കേസുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഫീഡ്ബാക്ക് യൂണിറ്റിന്‍റെ (Feed Back Unit - FBU) രൂപീകരണത്തിലും നിയമനത്തിലും മനീഷ് സിസോദിയ അഴിമതി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ്  സിസോദിയക്കെതിരെ ഒരു പുതിയ കേസുകൂടി സിബിഐ രജിസ്റ്റര്‍ ചെയ്തത്. 
 
ഏകദേശം ഒരു മാസത്തിലധികമായി ED, CBI തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ മനീഷ്  സിസോദിയയെ നിരന്തരം ചോദ്യം ചെയ്തു വരികയാണ്‌. എന്നാല്‍, അന്വേഷണം  സംബന്ധിച്ച യാതൊരു വിവരവും ഏജന്‍സികള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.