Fire Accident In Hyderabad: ഹൈദരാബാദിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്
Fire Accident In Hyderabad: വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.
ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയിൽ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തിൽ പത്ത് വയസുകാരി മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തി
അപകടം നടന്നത് ഇന്ന് പുലർച്ചെയായിരുന്നു. വെങ്കിടേശ്വര നഗർ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിൽ പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്. ആദ്യം തീപിടുത്തമുണ്ടായത് കെട്ടിടത്തിന്റെ താഴെ നിലയിലാണ്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായും അധികൃതർ അറിയിച്ചു. ശേഷം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
Also Read: 365 ദിവസങ്ങൾക്ക് ശേഷം സമസപ്തമ യോഗം; ഇവർക്കിനി സുവർണ്ണ നാളുകൾ
അപകടത്തിൽ പരിക്കേറ്റവരെ ഒസ്‍മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ശിവപ്രിയ ഈ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ശിവപ്രിയയുടെ കുടുംബാംഗങ്ങളിലെ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനാ അംഗങ്ങൾ ഗോവണിയും മറ്റ് അടിയന്തിര സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകട കാരണം വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.