UP Massive Wedding: സാമൂഹ വിവാഹത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വിവാഹിതരും!! വരന്‍റെ അഭാവത്തില്‍ സ്വയം മാല ചാര്‍ത്തി വധുക്കള്‍!! ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സമൂഹ വിവാഹ പദ്ധതിയിൽ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം....


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Horoscope February 4 - 10:  ഈ രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടം, ഇവര്‍ ആരോഗ്യം ശ്രദ്ധിക്കുക, ഈ ആഴ്ചയിലെ രാശിഫലം


ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന സമൂഹവിവാഹമാണ് ഇപ്പോള്‍ വിവാദത്തിലായിരിയ്ക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍ പ്രദേശ്‌ പോലീസ് ഇതിനോടകം 15 പേരെ അറസ്റ്റ് ചെയ്തു. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയിൽ വെച്ച് നടന്നത്.  


Also Read: Poonam Pandey പൂനം പാണ്ഡെ മരിച്ചിട്ടില്ല!! പോസ്റ്റ്‌ സെർവിക്കൽ കാൻസർ അവബോധത്തിന്‍റെ ഭാഗം


ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ജനുവരി 25നാണ് സംഭവം നടക്കുന്നത്. കല്യാണമണ്ഡപത്തിൽ വധുക്കള്‍ വരനില്ലാതെ ഇരിക്കുന്നതും ഒടുവില്‍ അവര്‍ സ്വയം വരണമാല്യം ചാര്‍ത്തുന്നതും സ്വയം താലി ചാർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പദ്ധതിയിൽ നടന്ന വന്‍ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നത്.


സമൂഹവിവാഹത്തില്‍ "വധൂവരന്മാരായി വേഷമിടാൻ" സ്ത്രീകൾക്കും പുരുഷന്മാർക്കും 500 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികൾ പറയുന്നു. ചില സ്ത്രീകൾക്ക് വരന്മാരില്ലായിരുന്നു. അവർ സ്വയം താലി ചാര്‍ത്തുകയായിരുന്നു. 
 
ഇതിനിടെ, സമൂഹവിവാഹ ചടങ്ങ് കാണാനെത്തിയ 19 കാരനെയും പണം നൽകി സ്റ്റേജിൽ വരനായി ഇരുത്തിയെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ വിവാഹം കഴിച്ചവരും സമൂഹവിവാഹത്തിൽ വീണ്ടും വിവാഹിതരാകാൻ എത്തിയിരുന്നെന്നും പിന്നീട് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.


സമൂഹവിവാഹ പദ്ധതിയിൽ പങ്കെടുക്കുന്ന ദമ്പതികൾക്കായി 51,000 രൂപ സർക്കാർ നൽകുന്നുണ്ട്. ഇത് തട്ടിയെടുക്കാൻ വിവാഹം കഴിഞ്ഞവർ ഉൾപ്പെടെ ഈ വേദിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ 15 പേരിൽ രണ്ടുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്.


സമൂഹവിവാഹചടങ്ങിന് ശേഷം പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് വന്‍ തട്ടിപ്പ് പുറത്തായത്. തുടർന്ന് സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ അധികൃതർ നിയോഗിക്കുകയും ചെയ്തു. 


അന്വേഷണം പൂര്‍ത്തിയാകും വരെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്ന് അധികൃതർ വ്യക്തമാക്കി.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.