ലഖ്നൗ: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പൊലീസ് (UP Police) ആരോപിച്ച ഒരു കുറ്റം ഒഴിവാക്കി മഥുര കോടതി. ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ക്രിമിനൽ നടപടി ചട്ടം 116 (6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി (Mathura court) ഒഴിവാക്കിയത്. എന്നാൽ രാജ്യദ്രോഹം, യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ കാപ്പൻ ജയിൽ മോചിതനാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ചുമത്തിയത്. ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്ന കുറ്റത്തിൽ ആറ് മാസം കഴിഞ്ഞിട്ടും അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്നാണ് കോടതി നടപടി. ജാമ്യം കിട്ടാവുന്ന വകുപ്പാണ് റദ്ദാക്കിയത്. രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല.


ALSO READ: സിദ്ദിഖ് കാപ്പനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു


കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ എത്തിയവരാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി. രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോഴുണ്ടായ കോടതി വിധി തുടർന്നുള്ള കേസ് നടത്തിപ്പിൽ സഹായകരമാകുമെന്ന വിലയിരുത്തലിലാണ് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ.


കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലായ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ (AIMS) ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കാപ്പന് എയിംസിൽ ചികിത്സ നൽകിയത്. സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി എപ്രില്‍ 28നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയായിരുന്നു സുപ്രീംകോടതി ഇടപെടല്‍.


ALSO READ: സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ സംഭവത്തിൽ യുപി സർക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്


രോ​ഗിയായ അമ്മയെ കാണുന്നതിന് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം മുൻപ് നൽകിയിരുന്നു. ഹത്റാസിൽ (Hathras case) പീഡനത്തിന് ഇരയായി  കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹത്റാസിൽ സമാധാന അന്തരീക്ഷം തകർക്കാൻ സിദ്ദിഖ് കാപ്പൻ ശ്രമിച്ചുവെന്നും കാപ്പ് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക