Hathras: നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? UP Police-ന് കോടതിയുടെ രൂക്ഷ വിമര്‍ശനം

നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമോ?, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം? 

Written by - Sneha Aniyan | Last Updated : Oct 13, 2020, 08:37 AM IST
  • കേസില്‍ വിചാരണ കഴിയും വരെ സുരക്ഷ ഒരുക്കണമെന്നും സിബിഐയുടെ നീക്കങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
Hathras: നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമോ? UP Police-ന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Hathras: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലാത്സംഗ(Hathras Gang Rape Case)ത്തിനു ഇരയായി കൊല്ലപ്പെട്ട ദളിത്‌ പെണ്‍ക്കുട്ടിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ച സംഭവത്തില്‍ UP Police നെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി.

നിങ്ങളുടെ മകളായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുമോ?, ഒരു സമ്പന്നന്റെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം? എന്നീ ചോദ്യങ്ങളാണ് കോടതി ഉയര്‍ത്തിയത്. അസാധാരണ സാഹചര്യത്തിലായിരുന്നു പെണ്‍ക്കുട്ടിയുടെ മൃതദേഹ സംസ്കാരമെന്ന് പോലീസ് കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് വിമര്‍ശനം. 

ALSO READ | Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിലെ നിയമനടപടികള്‍ യുപി(Uttar Pradesh)യ്ക്ക് പുറത്തേക്ക് മാറ്റണമെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിന് മുന്‍പാകെ ഹാജരായ പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. 

ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police

കേസില്‍ വിചാരണ കഴിയും വരെ സുരക്ഷ ഒരുക്കണമെന്നും സിബിഐയുടെ നീക്കങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസില്‍ നവംബര്‍ 2ന് കോടതി വീണ്ടും വാദം കേള്‍ക്കും. പെണ്‍ക്കുട്ടിയുടെ മാതാപിതാക്കള്‍, രണ്ട് സഹോദരന്മാര്‍, സഹോദര ഭാര്യ എന്നിവരാണ്‌ കേസില്‍ മൊഴി നല്‍കിയത്.

Trending News