ന്യൂ ഡൽഹി: കർഷകരും കേന്ദ്ര സർക്കാരുമായുള്ള ഏഴാംഘട്ട ചർച്ചയിൽ പരിഹാരം കാണാതെ പിരിഞ്ഞു. കർഷകർ സംഘടന തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് പരിഹാരം കണാതെ ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടത്. നിയമം പിൻവലിക്കാതെ കർഷകർ മുന്നോട്ട് വെച്ച് മറ്റ് നിബന്ധനങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യറായി.



COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ താങ്ങുവിലയുടെ കാര്യത്തിലും വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനും, വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കർഷകർക്കായി കേന്ദ്രം വിട്ടു വീഴച നടത്താൻ തയ്യറായി. പക്ഷെ പുതിയ കർഷക നിയമ (Farm Laws) പിൻവലിക്കണമെന്ന് കടുപിടുത്തിൽ തന്നെയാണ് കർഷകർ. ഇത് ഏഴാമത്തെ ചർച്ചയും ഫലങ്ങളൊന്നും കാണാതെ അവസാനിച്ചു.


ALSO READ: സർവ്വേ ഫലം പുറത്ത്: ലോക നേതാക്കളിൽ ഉയർന്ന റേറ്റിങ്ങ് മോദിക്ക്


കർഷക നിയമങ്ങൾ പിൻവലിക്കുന്നത് സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ (Central Government) കർഷകരോടെ വിശദമാക്കി. നിയമ പിൻവിലക്കാന്നുത് പ്രായോ​ഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കർഷകരോട് ആവർത്തിച്ചു. ഇനി അടുത്ത ചർച്ച ജനുവരി എട്ടിനാണ്.



ALSO READ: കാര്‍ഷിക ബില്ലിനെ പിന്തുണച്ച് അക്കാദമിക് വിദഗ്ധർ, തുറന്ന കത്തിൽ ഒപ്പിട്ടത് 850ലധികം പേര്‍


എന്നാൽ കർഷകർ (Farmers) മുന്നോട്ട് വെച്ച് രണ്ട് അജണ്ട് കേന്ദ്രം അം​ഗീകരിച്ചു. വയലിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരായ ഒ‌‍‌ർഡിനൻസ് പിൻവലിക്കാനു, വൈദ്യുതിയുമായി ബന്ധപ്പെട്ട് നിയമം തുടങ്ങിയ അനുകൂല നിലപാട് കർഷകർക്കായി കേന്ദ്രം സ്വീകരിച്ചു. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലന്ന് കർഷകർ ശാഠ്യം പിടികുകയായിരുന്നു.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy