ഛണ്ഡീഗഢ്: കര്‍ഷക സമരത്തിനിടെ (Farmers protest) ജീവൻ നഷ്ടപ്പെട്ട കർഷകരുടെ സ്മരണയ്ക്കായി സ്മാരകം നിർമ്മിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി (Punjab CM Charanjit Channi). കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) പ്രഖ്യാപനത്തിന് പിന്നാലെയാണ് ചന്നിയുടെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്മാരകം എവിടെ നിർമ്മിക്കണമെന്നത് കര്‍ഷക സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും. സമരത്തിനിടെ മരിച്ച 700ലധികം കര്‍ഷകര്‍ക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


Also Read: കർഷക ക്ഷേമം ഉറപ്പാക്കും; കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു: PM Modi


കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ ഇറക്കിയതിന് ശേഷം ഒരു വർഷത്തോളമായി കർഷകർ സമരത്തിലാണ്. മ‍ഞ്ഞും, മഴയും, വെയിലും ഒന്നും തന്നെ കർഷകരെ സമരത്തിൽ നിന്ന് പിന്നോട്ട് വലിച്ചില്ല. പല തവണ കേന്ദ്രമന്ത്രി നരേന്ദ്ര സിം​ഗ് തോമറുമായി കർഷക സംഘടന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായത്. 


Also Read: Farm Laws : പാര്‍ലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കും വരെ സമരം തുടരുമെന്ന് കർഷക സംഘടനകൾ


എതിര്‍പ്പുയര്‍ന്ന 3 നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തോടും കർഷകരോടും ക്ഷമാപണം നടത്തിയ പ്രധാനമന്ത്രി ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകരോട് വീടുകളിലേക്ക് മടങ്ങാനും അഭ്യർത്ഥിച്ചു.


Also Read: Scrapping Farm Laws: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍, ലജ്ജാകരവും അന്യായവുമെന്ന് കങ്കണ റണൗത്


അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിർണായക പ്രഖ്യാപനം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.