തമിഴ്നാട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച രാവിലെ ചെന്നൈയ മറികടന്ന് നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ കരതൊടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തീവ്ര ന്യൂനമർദ്ദം ഇന്ന് ശക്തിപ്രാപിക്കും: കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത


ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ 21 സെന്റിമീറ്ററോ അതിൽ കൂടുതലോ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഡിസംബർ 4 ന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കാലവർഷത്തിന് ശമനമുണ്ടായെങ്കിലും പുതുച്ചേരിയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്.


Also Read: ബുധന്റെ വിപരീത ചലനം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഒപ്പം ധനനേട്ടവും!


മിഷോങ് ചുഴലിക്കാറ്റിനെ തുടസ്റ്റൺ തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഇന്ന് അതിശക്തമായ ന്യൂനമർദമായും നാളെ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.  ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറുകയും ചെയ്യും.  അതുകൊണ്ടുതന്നെ ചെന്നൈയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടി മിന്നലോടു കൂടിയ നേരിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.


Also Read: കൃത്യം 30 ദിവസങ്ങൾക്ക് ശേഷം വ്യാഴം നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


ഡിസംബർ നാലിന് പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്‌കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.  ഡിസംബർ 5 ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് 18 എൻഡിആർഎഫ് ടീമുകളെയും 10 അധിക ടീമുകളെയും സജ്ജരാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.