Guru Margi: കൃത്യം 30 ദിവസങ്ങൾക്ക് ശേഷം വ്യാഴം നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Guru Margi 2023 in Aries: സുഖം, സന്തോഷം ഭാഗ്യം എന്നിവ നൽകുന്ന വ്യാഴം മേട രാശിയിൽനേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്. വർഷത്തിന്റെ അവസാന ദിവസമായ 2023 ഡിസംബർ 31 നാണ് ഈ മാറ്റം സംഭവിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Dec 2, 2023, 07:43 AM IST
  • വ്യാഴം മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുകയാണ്
  • വർഷത്തിന്റെ അവസാന ദിവസമായ 2023 ഡിസംബർ 31 നാണ് ഈ മാറ്റം സംഭവിക്കുന്നത്
  • വ്യാഴം നിലവിൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്
Guru Margi: കൃത്യം 30 ദിവസങ്ങൾക്ക് ശേഷം വ്യാഴം നേർരേഖയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

Jupiter Direct in Aries December 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറ്റം വരുത്തുകയോ അല്ലെങ്കിൽ അതിന്റെ സഞ്ചാര മാറ്റം നടത്തുകയോ ചെയ്യും.  വ്യാഴം നിലവിൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ് ഇതിനി  ഡിസംബർ 31 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ മേട രാശിയിലേക്കുള്ള ചലനമാറ്റം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴത്തിന്റെ ഈ സഞ്ചാരമാറ്റം അടിപൊളിയാകുന്നത് നോക്കാം...

Also Read: ശനി ദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ജീവിതം അടിമുടിമാറും!

കർക്കടകം (Cancer): വ്യാഴം കർക്കടക രാശിക്കാർക്ക് തൊഴിൽ രംഗത്ത് ആഗ്രഹിച്ച ഫലങ്ങൾ നൽകും. നിങ്ങൾ അഭിനന്ദിക്കപ്പെടും. പുതിയ സുവർണ്ണാവസരങ്ങൾ ഉണ്ടാകും. ഭൂമിയും വാഹനവും വാങ്ങാണ് യോഗം.  വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്.

ചിങ്ങം (leo): ചിങ്ങം രാശിക്കാർക്ക് വ്യാഴം നേരിട്ട് സഞ്ചരിക്കുന്നതും മേടരാശിയിൽ പ്രവേശിക്കുന്നതും വളരെ ഗുണം ചെയ്യും. വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, പണമൊഴുക്കിനുള്ള വഴികൾ സൃഷ്ടിക്കപ്പെടും. ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം.

Also Read: മാളവ്യയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

കന്നി (Virgo): വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം കന്നി രാശിക്കാർക്ക് പുതുവർഷത്തിൽ മികച്ച അവസരങ്ങൾ നൽകും.  വരുമാനം വർദ്ധിക്കും, നിക്ഷേപത്തിന് നല്ല സയം, നല്ല വരുമാനം, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. 

ധനു (Sagittarius): വ്യാഴം നേർരേഖയിൽ സഞ്ചരിച്ചുകൊണ്ട് ധനു രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾകൊണ്ടുവരും. ധനു രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയും. കരിയറിൽ പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രണയ ജീവിതവും മികച്ചതായിരിക്കും. പുതുവർഷത്തിൽ നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനുള്ള അവസരങ്ങൾ ലഭിക്കും.

Also Read: വ്യാഴം നേർരേഖയിലേക്ക് സൃഷ്‌ടിക്കും ഡബിൾ രാജയോഗങ്ങൾ; ഇവർക്ക് പുതുവർഷത്തിൽ പുരോഗതി മാത്രം!

മീനം (Pisces): മീനരാശിയുടെ അധിപനായ വ്യാഴംഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ധാരാളം മികച്ച വരുമാന സാധ്യതകൾ ഉണ്ടാകും. ബിസിനസും നന്നായി നടക്കും. അവിവാഹിതർക്ക് വിവാഹം കഴിക്കാണ് യോഗമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News