ന്യൂഡൽഹി: ഓഹരി തട്ടിപ്പ് ആരോപണത്തിൽ ഗൗതം അദാനിക്കെതിരെ അന്വേഷണം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം വിവരങ്ങൾ തേടി. സമീപകാലത്ത് അദാനി ​ഗ്രൂപ്പ് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം നടത്തുക. എന്നാൽ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പോ കോർപ്പറേറ്റ് കാര്യ മന്ത്രാലയമോ തയ്യാറായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അദാനിക്കെതിരെ സെബിയും പ്രാഥമികമായ അന്വേഷണം തുടങ്ങിയെന്നാണ് വിവരം. ഹിൻഡബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം നടത്തുന്നത്. പ്രഥമിക അന്വേഷണമായിരിക്കിം നടത്തുക. അന്വേഷണത്തിന്റെ ഭാ​ഗമായി അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. 


അതേസമയം, അദാനിക്കേറ്റ തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമാണുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു. അതിനിടെ അദാനി ​ഗ്രൂപ്പിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. 


Also Read: Congress: ജനവിരുദ്ധ ബജറ്റ്; നികുതി കൊള്ളയ്ക്കെതിരെ കോൺ​ഗ്രസ് കരിദിനം ഇന്ന്


 


ഹിൻഡൻബ‍​ർ​ഗ് റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അതിനെ പൂ‍ർണമായും തള്ളിക്കളയുന്ന നിലപാടായിരുന്നു അദാനി ​ഗ്രൂപ്പ് സ്വീകരിച്ചത്. പിന്നീട് അവർ 88 ചോദ്യങ്ങളുള്ള ഒരു ചോദ്യാവലിയും പുറത്ത് വിട്ടു. ഇതിനെ ഇന്ത്യക്കെതിരെയുള്ള ആക്രമണം എന്ന നിലയ്ക്കായിരുന്നു അദാനി ​ഗ്രൂപ്പ് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ വിഷയങ്ങൾ ദേശീയത ഉയ‍ർത്തി പ്രതിരോധിക്കാനാവില്ലെന്നായിരുന്നു ഹിൻഡൻബർ​ഗ് റിസെ‍ർച്ചിന്റെ പ്രതികരണം. തുടർന്നിങ്ങോട്ടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ അദാനി ​ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.