തിരുവനന്തപുരം: ജനവിരുദ്ധ ബജറ്റിനെതിരെയുള്ള കോൺഗ്രസിന്റെ കരിദിനം ഇന്ന്. ബജറ്റിലൂടെ നടത്തിയ നികുതി കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികൾ നടത്തും. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും ഉണ്ടാകും.
തീർത്തും ജനവിരുദ്ധമായ ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. കേരളത്തിന്‍റെ ചരിത്രത്തില്‍ ഇങ്ങനൊരു നികുതി വര്‍ധനവുണ്ടായിട്ടില്ല. അതിനാൽ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും സംസ്ഥാനത്ത് നടക്കാൻ പോകുന്നത്. ആയിരക്കണക്കിന് കോടികൾ നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് 4000 കോടി രൂപയുടെ നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
K Surendran: സംസ്ഥാന ബജറ്റ് കൊള്ളക്കാരുടെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ
കോട്ടയം: സംസ്ഥാന ബജറ്റ് ജനങ്ങൾക്ക് കിട്ടിയ ഇരുട്ടടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവങ്ങളെ പിഴിയുന്ന ബജറ്റ് കോടീശ്വരൻമാരെ വെറുതെ വിട്ടു. വീട് കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു ഇതിലും ഭേദമെന്നും സുരേന്ദ്രൻ പറഞ്ഞു. ബജറ്റിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയത്ത് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
എന്തിനും പാവങ്ങളെ പിഴിഞ്ഞു കൊള്ളയടിക്കുന്ന ബജറ്റ് പാവപ്പെട്ടവരുടെ പാർട്ടിയുടേത് എന്ന് എങ്ങനെ പറയാനാകും. പെട്രോൾ വില കൂട്ടിയത് വിലക്കയറ്റത്തിന് കാരണമാകും. കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ബിജെപി പ്രക്ഷോഭം തുടങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നഗരം ചുറ്റി നടന്ന പ്രതിഷേധ പ്രകടനം ഗാന്ധി സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...