Mobile Phone Explodes: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു, 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
Bareilly: മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
ചാര്‍ജ്ജ് ചെയ്യുകയായിരുന്ന അവസരത്തിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. കുഞ്ഞിന്‍റെ സമീപത്തായിരുന്നു ഫോണ്‍ വച്ചിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫോണ്‍ പോട്ടിത്തെറിയ്ക്കുമ്പോള്‍ കുഞ്ഞിന്‍റെ (നേഹ) അമ്മ കുസുമം കശ്യപ് മുറിയിൽ ഇല്ലായിരുന്നു. വലിയ ശബ്ദവും ഒപ്പം മൂത്ത കുട്ടി നന്ദിനിയുടെ കരച്ചിലും കേട്ടാണ് കുസുമം മുറിയില്‍ ഓടിയെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിയ്ക്കുന്നത്.
Also Read: Redmi 6A Explosion : റെഡ്മിയുടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചു
സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അപകടത്തില്‍ മാതാപിതാക്കളുടെ അനാസ്ഥയാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
കുട്ടിയുടെ പിതാവ് 30 കാരനായ സുനീൽ കുമാർ കശ്യപ് കൂലിപ്പണിക്കാരനാണ്. വൈദ്യുതി കണക്ഷനില്ലാതെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ലൈറ്റിംഗിനും മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നതിനും സോളാർ പ്ലേറ്റും ബാറ്ററിയുമാണ് ഇയാളുടെ കുടുംബം ഉപയോഗിക്കുന്നത്. കുടുംബം പരാതി നൽകാൻ വിസമ്മതിച്ചെന്നും നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം വിട്ടുനല്‍കിയെന്നും പോലീസ് പറഞ്ഞു.
വീട്ടമ്മയായ കുസുമം പെൺമക്കളോടൊപ്പം വീട്ടിലിരിക്കുമ്പോൾ സുനിൽ ജോലിക്ക് പോയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, കുസുമം കുട്ടികളെ ഉറക്കാന്‍ കിടത്തി സമീപത്ത് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനായി വയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹി എന്‍സിആര്‍ പ്രദേശത്ത് Redmi 6A ഫോണ്‍ പെട്ടിത്തെറിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...