റെഡ്മിയുടെ ഫോൺ പൊട്ടിത്തെറിച്ച് യുവതി മരിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ഡൽഹി എൻസിആർ പ്രദേശത്താണ് സംഭവം നടന്നത്. ഒരു ടെക് യുട്യൂബർ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. തന്റെ ആന്റി ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് ട്വീറ്റിൽ പറയുന്നത്. വിവരങ്ങൾ അനുസരിച്ച് റെഡ്മി 6 എ ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവം യൂട്യൂബർ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ ഷയോമി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Hi @RedmiIndia @manukumarjain@s_anuj Yesterday in Night my Aunty found dead she was using Redmi 6A, she was sleeping & she kept the phone near her face on pillow side & after sometime her phone blast. It's a bad time for us. It's a responsibility of a brand to support pic.twitter.com/9EAvw3hJdO
— MD Talk YT (Manjeet) (@Mdtalk16) September 9, 2022
യൂട്യൂബർ പറയുന്നതനുസരിച്ച് യുവതി കിടക്കുമ്പോൾ തലയണക്ക് അരികിൽ ഫോൺ വെച്ച് ഉറങ്ങുകയായിരുന്നു. തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചത്. ഇതിനെ തുടർന്ന് യുവതി മരണപ്പെടുകയും ചെയ്തു. യുവതിയുടെ മകൻ ആർമിയിലാണെന്നും, യുവതിക്ക് ഫോണിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഫോൺ വിളിക്കാനും യൂട്യൂബ് വീഡിയോകൾ കാണാനും മാത്രമാണ് യുവതി ഫോൺ ഉപയോഗിക്കുന്നതെന്നും ഫോണിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും യൂട്യൂബർ പറയുന്നുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
At Xiaomi India, customer safety is of utmost importance and we take such matters extremely seriously. At this point, our team is trying to get in touch with the affected family, and determine the cause of the incident. (1/2)
— Xiaomi India Support (@MiIndiaSupport) September 9, 2022
ALSO READ: NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി
ഇതാദ്യമായി അല്ല സ്‍മാർട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നത്. നിരവധി താവണ ഇത്തരം പൊട്ടിത്തെറികൾ ഉണ്ടായിരുന്നെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നില്ല. എന്നാൽ യുവതി മാറപ്പെടാൻ കാരണമായ പരിക്കുകൾ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായതാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മുമ്പ് ആന്ധ്രപ്രദേശിൽ ഒരു റെഡ്മി 9എ ഫോൺ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിരുന്നു. 2019 ലായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് നിസാര പരിക്കുകളോടെയാണ് ഉപഭോക്താവ് രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...