കവരത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിലെത്തി ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ചു. കവരത്തിയിലെത്തിയ പ്രധാനമന്ത്രി ഓഖി ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടനായവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് 4.45ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറ സെന്‍റ്.ജോസഫ് സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ തങ്ങുന്ന മത്സ്യത്തൊഴിലാളികളെയും സന്ദര്‍ശിക്കും.