മീററ്റ്:  ഉത്തര്‍പ്രദേശിലേ മീററ്റില്‍ കോവിഡ് ടെസ്റ്റ് സാമ്പിളുകളുമായി കുരങ്ങന്മാര്‍  കടന്നുകളഞ്ഞ സംഭവം ആശങ്ക പരത്തിയിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മീററ്റ്  മെഡിക്കല്‍ കോളേജിലാണ് സംഭവം. കുരങ്ങുകളുടെ സംഘം  ലാബ് ടെക്‌നീഷ്യനെ ആക്രമിക്കുകയും  സാമ്പിളുകളുമായി കടന്നുകളയുകയായിരുന്നു.


രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരുടെ സാമ്പിളുകളാണ് കുരങ്ങന്മാര്‍ തട്ടിയെടുത്തത്.  സാമ്പിളുകള്‍ കൈവശപ്പെടുത്തിയ കുരങ്ങന്മാര്‍ മരച്ചില്ലയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  കൂടാതെ, ഗ്ലൗസുകള്‍ കടിച്ചുപറിക്കുന്നതും  കാണാം. എന്നാല്‍, ആരും കുരങ്ങിന്‍റെ കൈയില്‍ നിന്നും സാമ്പിളുകള്‍ തിരികെവാങ്ങാന്‍  ശ്രമിച്ചില്ല എന്നതാണ് വാസ്തവം. 


കോവിഡ് രോഗികളുടെ ടെസ്റ്റ്‌  നടത്തുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ്  മീററ്റ്  മെഡിക്കല്‍ കോളേജ്. അതേസമയം സംഭവം സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍, കുരങ്ങന്മാര്‍ കൈവശപ്പെടുത്തിയത് കോവിഡ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്രവം അല്ലെന്നാണ് വ്യക്തമാക്കുന്നത്.


വിഷയത്തിൽ അന്വേഷണം നടത്തും എന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ, കുരങ്ങന്മാര്‍  കോവിഡ് ടെസ്റ്റ് സാമ്പിള്‍ തട്ടിയെടുത്തപ്പോള്‍, സഹായം തേടുന്നതിനു പകരം വീഡിയോ നിര്‍മ്മിച്ചതിന് ലാബ് ടെക്‌നീഷ്യനോട്‌ വിശദീകരണവും അധുകൃതര്‍ തേടിയിട്ടുണ്ട്
 
എന്നാല്‍, പ്രധാനപ്പെട്ട മറ്റൊരു വസ്തുത, ഈ പ്രദേശത്ത് കുരങ്ങന്മാരുടെ ശല്യം അതി രൂക്ഷമാണ്. കുരങ്ങന്മാര്‍ കൈവശപ്പെടുത്തിയ സാമ്പിളുകളിലൂടെ രോഗം പടരുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ പ്രദേശവാസികള്‍...