Omicron: രാജ്യത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത; നിരീക്ഷണം ശക്തമാക്കി
Omicron Variant: രാജ്യത്ത് ഒമിക്രോൺ (omicron) കൂടുതൽ പേരിലേക്ക് സ്ഥിരീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്.
ന്യൂഡൽഹി: Omicron Variant: രാജ്യത്ത് ഒമിക്രോൺ (omicron) കൂടുതൽ പേരിലേക്ക് സ്ഥിരീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ (genome sequencing) ഫലം ഇനിയും വരാനുണ്ട്.
രാജ്യത്ത് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Also Read: Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27ന് ഇന്ത്യ വിട്ടു
ഇതിനിടയിൽ ഒമിക്രോൺ (Omicron) കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിമാന സർവ്വീസുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്.
ഡൽഹിയിൽ ഒരു വാക്സീനെങ്കിലും എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനിടയിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ഡൽഹി അടക്കമുള്ള കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
Also Read: Corona: ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ഉടൻ വരുമോ? ഈ കമ്പനി അനുമതി തേടിയിട്ടുണ്ട്
ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക
ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതുടർന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുമായി ഇടപെട്ട ആളുകളെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിൽ 66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് തിരിച്ചുപോയിരുന്നു. എന്നാൽ 46 കാരനായ ഡോക്ടർ ബംഗ്ലൂരുവിൽ ചികിത്സയിലുണ്ട്.
Also Read: Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി
ഈ ഡോക്ടർക്ക് വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതിനാൽ ഇദ്ദേഹത്തിന് ഒമിക്രോൺ ബാധിച്ചത് ബംഗ്ലൂരുവിൽ നിന്നാകാമെന്ന് കർണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇതിനിടെ ഈ ഡോക്ടറുടെ രണ്ട് കുടുബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകനായ മറ്റൊരു ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...