Viral News...!! വസ്ത്രത്തിന് ഇറക്കമില്ല, പെണ്‍കുട്ടിയെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍, ഒടുക്കം രക്ഷയായി കര്‍ട്ടന്‍....!!
നിയന്ത്രങ്ങളുടെയും നിയമങ്ങളുടെയും നൂലാമാലകളില്‍ കുടുങ്ങി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി... ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് രക്ഷയായി എത്തിയതോ കര്‍ട്ടന്‍....!!
Guwahati: നിയന്ത്രങ്ങളുടെയും നിയമങ്ങളുടെയും നൂലാമാലകളില്‍ കുടുങ്ങി പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി... ഒടുവില്‍ പെണ്‍കുട്ടിയ്ക്ക് രക്ഷയായി എത്തിയതോ കര്‍ട്ടന്‍....!!
അസമിലെ ഗുവാഹത്തിയിലാണ് സംഭവം. എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ വസ്ത്രത്തിന് ഇറക്കം കുറവാണെന്ന കാരണത്താല്‍ അധികൃതര്‍ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല.
അസം അഗ്രികള്‍ചര്‍ സര്‍വകലാശാലയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു 19കാരിയായ ജുബ്ലി തമുലി എന്ന വിദ്യാര്‍ഥിനി. മറ്റ് വിദ്യാര്‍ഥികളുടെ കൂടെ പരീക്ഷാ ഹാളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ മാറ്റിനിര്‍ത്തുകയും (Assam Moral Policing) മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ഹാളില്‍ പ്രവേഹിക്കാന്‍ ആശ്യമായ രേഖകളായ, അഡ്മിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍, അധികൃതര്‍ അതൊന്നും പരിശോധിച്ചില്ല, പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന് ഇറക്കം പോരാ എന്നും ഇത് പരീക്ഷാ ഹാളില്‍ അനുവദിക്കില്ല എന്നും അധികൃതര്‍ അറിയിയ്ക്കുകയായിരുന്നു.
ഇക്കാര്യം അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരുന്നില്ലല്ലോ എന്ന് അറിയിച്ചപ്പോള്‍ ഇക്കാര്യം നിങ്ങള്‍ അറിഞ്ഞിരിയ്ക്കണം എന്നായിരുന്നു ലഭിച്ച മറുപടി.
പിന്നീട് പെണ്‍കുട്ടി പിതാവിനോട് പാന്‍റ് വാങ്ങി വരാന്‍ പറയുകയും , ആ സമയം വരെ പുറത്തിരിക്കേണ്ടി വരും എന്നതുകൊണ്ട് കര്‍ട്ടന്‍ ചുറ്റി പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കുകയുമായിരുന്നു...!!
"most humiliating experience of my life" എന്നാണ് സംഭവത്തിന് ശേഷം പെണ്‍കുട്ടി പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.