ബാംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയ്ക്ക് വിചിത്ര പരാതിയുമായി യുവതി. പ്രദേശത്തെ യുവാക്കള്‍ക്കളുടെ കല്യാണം നടക്കുന്നില്ല എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കാരണമോ, മോശം റോഡുകള്‍....!!
കര്‍ണാടക, (Karnataka) ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരാതിക്കാരി. പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ മൂലം യുവജനങ്ങളുടെ വിവാഹം നടക്കുന്നില്ലെന്നാണ് യുവതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. എത്രയും പെട്ടെന്ന് റോഡുകള്‍ നന്നാക്കി തരണമെന്നാണ് യുവതി കത്തിലൂടെ ആവശ്യപ്പെടുന്നത്.
'ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ല. ഇപ്പോഴും ഈ ഗ്രാമം പിന്നാക്കാവസ്ഥയിലാണ്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്നുള്ള ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ ഇവിടേയ്ക്ക് വിവാഹാലോചനകള്‍ വരുന്നില്ല' ടീച്ചറായ ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
കൂടാതെ, പ്രദേശത്തെ റോഡ് നന്നാക്കാതെ താന്‍ വിവാഹം കഴിയ്ക്കില്ല എന്നും യുവതി കത്തില്‍ ചൂണ്ടിക്കാട്ടി. അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന കാരണവും ശ്രദ്ധേയമാണ്. ടീച്ചറായ അവര്‍ വിവാഹം കഴിച്ച് ഗ്രാമം വിട്ടുപോയാല്‍ ഗ്രാമത്തിന്‍റെ ആവശ്യങ്ങള്‍ക്കായി ശബ്ടിക്കാന്‍ ആരും ഉണ്ടാവില്ല എന്നാണ് അവര്‍ പറയുന്നു.
പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥ മൂലം പഠനകാലത്ത് ദൂരെ ഹോസ്റ്റലില്‍ നിന്ന് പഠിക്കേണ്ടതായി വന്നിരുന്നുവെന്നും യുവതി പറയുന്നു....
എന്തായാലും ടീച്ചറിന്‍റെ കത്ത് ഫലം കണ്ടു. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്നാണ് അധികൃതര്‍ ഉറപ്പ് നല്‍കിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.