ഭോപ്പാൽ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ ന​ഗരങ്ങളിൽ ലോക്ഡൌൺ പ്രഖ്യാപിച്ചു. ആഴ്ചാവസാനമാണ് ലോക്ഡൗൺ (Lockdown) ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴച വൈകിട്ട് ആറ് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗൺ.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് കേസുകൾ വർദ്ധിച്ച മേഖലകളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാൻ അറിയിച്ചു. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും എന്നാൽ വലിയ ന​ഗരങ്ങളിൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം 4043 പുതിയ കൊവിഡ് (Covid) കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 866 കേസുകളും ഇൻഡോറിലാണ് റിപ്പോർട്ട് ചെയ്തത്. ഭോപ്പാലിൽ ഒരൊറ്റദിവസം മാത്രം 618 കേസുകളും റിപ്പോർട്ട് ചെയ്തു.


ALSO READ: വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകം, ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ വീണ്ടും Lock down, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി


3,18,014 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 4086 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഓരോ ജില്ലയിലും ഒരു കൊവിഡ് 19 സെന്റർ സ്ഥാപിക്കാനും സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സയ്ക്ക് സൗകര്യമൊരുക്കാനും തീരുമാനിച്ചതായും ശിവരാജ് സിം​ഗ് ചൗഹാൻ വ്യക്തമാക്കി.


ALSO READ: Covid Updates: 24 മണിക്കൂറിനിടെ 1.15 ലക്ഷം കേസുകൾ; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്


ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ​ഗ്വാളിയോർ തുടങ്ങിയ ന​ഗരങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയോളമായി ഞായറാഴ്ചകളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. പിന്നീട് മറ്റ് ന​ഗരങ്ങളിലേക്കും ഞായറാഴ്ചകളിൽ ലോക്ഡൗൺ വ്യാപിപ്പിച്ചു. മധ്യപ്രദേശിൽ 26,059 സജീവ കൊവിഡ് കേസുകളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 4,086 പേർ കൊവിഡ് ബാധിച്ച് മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക