ലഖ്‌നൗ: Mulayam Singh Yadav Hewalth Condition: സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന്. ജീവൻരക്ഷാ മരുന്നുകളുടെ സഹായത്തോടെ ഇപ്പോഴും അദ്ദേഹം  ക്രിട്ടിക്കൽ കെയർ യൂണീറ്റിലാണെന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി വെള്ളിയാഴ്ച പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂത്രത്തിലെ അണുബാധയ്‌ക്കൊപ്പം രക്തസമ്മർദ്ദവും വർദ്ധിച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്ഥിതിയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് സിസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല, രോഗവിവരം തിരക്കി പ്രധാനമന്ത്രിയും യോഗിയും


മുലായം സിങ്ങിൻ്റെ ആരോഗ്യനില അറിയാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മേദാന്ത ആശുപത്രിയിലെത്തുകയും അവിടെ വെച്ച് അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിങിൻ്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു. സഹാറ ഗ്രൂപ്പ് ഉടമ സുബ്രത റോയിയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിലേറെ ആശുപത്രിയിൽ ചിലവഴിച്ചു. കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയും ദേശീയ പരിവർത്തൻ ദൾ പ്രസിഡൻ്റ് ഡിപി യാദവും ആശുപത്രിയിലെത്തിയിരുന്നു.  മുലായം സിംഗിന്റെ ആരോഗ്യനില വഷളായി തുടരുന്ന സാഹചര്യത്തിൽ സമാജ് വാദി പ്രവർത്താകർ അസ്വസ്ഥരാണ് മാത്രമല്ല ജനങ്ങൾ കൂട്ടമായി ആശുപത്രി സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. ആശുപത്രിയിൽ തിരക്ക് വർദ്ധിക്കുന്നതിനാൽ എസ്︋പി നേതാവും മുലായം സിംഗ് യാദവിൻ്റെ ഇളയ സഹോദരനുമായ പ്രൊഫ. രാം ഗോപാൽ യാദവ് പാർട്ടി നേതാക്കൾക്ക് കർശന നിർദേശം നൽകി രംഗത്തുണ്ട്. മുലായം സിംഗിൻ്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയാണെന്ന് രാം ഗോപാൽ യാദവ് പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. 


Also Read: എരുമയുടെ മുന്നിൽ ഡാൻസ് കളിച്ച പെൺകുട്ടിയ്ക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


മുലായം സിംഗ് യാദവിന്റെ രോഗാവസ്ഥ ഗുരുതരമാകുന്നുവെന്നറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുലായമിന്റെ മകനും സമാജ് വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിനെ ഫോണിൽ വിളിച്ചു വിവരങ്ങൾ അറിഞ്ഞിരുന്നു.  സാധ്യമായ എല്ലാ സഹായവും പിന്തുണയും ഇരുവരും അഖിലേഷിന് വാഗ്ദാനം ചെയ്തിരുന്നു.  ഉദരസംബന്ധമയ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലാണ് മുലായം സിംഗ്. വൻകുടലിലെ അണുബാധ വൃക്കകളെ ബാധിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയെ തുടർന്ന് കഴിഞ്ഞ വർഷവും അദ്ദേഹം ദീർഘകാല ചികിത്സയ്‌ക്ക് വിധേയനായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.