Mumbai : മുംബൈയിൽ നിർമ്മാണത്തെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് 6 പേർ മരിച്ചു. അപകടത്തെ തുടർന്ന് കെട്ടിടത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച സൂപ്പർവൈസറെയും, കോൺട്രാക്ടറെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതിരുന്നതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ചയാണ് ലിഫ്റ്റ് തകർന്ന് 5 പേർ മാനിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയാണ് ചെയ്‌തത്‌. സെൻട്രൽ മുംബൈയിലെ വരോളിയിലെ ഹനുമാൻ ഗല്ലിയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പരിക്കേറ്റയാളും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.


ALSO READ: Maharashtra Rain : കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് മഹാരാഷ്ട്രയിൽ 76 പേർ മരിച്ചു; 90,000 പേരെ മാറ്റി പാർപ്പിച്ചു


ചിൻമയ് ആനന്ദ് മണ്ഡൽ (33), ഭാരത് ആനന്ദ് മണ്ഡൽ (30), അനിൽകുമാർ നന്ദലാൽ യാദവ്, അവിനാശ് ദാസ് (35), അഭയ് മിസ്ത്രി യാദവ് (32), ലക്ഷ്മൺ മണ്ഡൽ (35) എന്നിവരാണ് മരിച്ചത്. കെട്ടിട നിർമ്മാണം പുരോഗമിക്കെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.


ALSO READ: Maharashtra Rain: മഹാരാഷ്ട്രയെ ദുരിതത്തിലാക്കി പെരുമഴ, കെട്ടിടം തകര്‍ന്ന് 3 മരണം


അത് മാത്രമല്ല മരണപ്പെട്ട ആളുകൾ ഹെൽമെറ്റോ, സേഫ്റ്റി ബെൽറ്റുകളോ ഒന്നും തന്നെ ധരിച്ചിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. സെക്ഷൻ 304 (II), മനപൂർവ്വമല്ലാത്ത നരഹത്യക്ക് ഉൾപ്പെടെയാണ് കേസെടുത്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക