Mumbai : മഹാരാഷ്ട്രയിൽ കനത്ത മഴയെയും മണീടിച്ചിലിനെയും തുടർന്ന് 76 പേർ മരിച്ചു. റായ്ഗഡിൽ ഉണ്ടായ ഉണ്ടായ മണ്ണിടിച്ചിലിലാണ് 36 പേർ മരണപ്പെട്ടത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് റായ്ഗഡ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ പ്രധനമായും കൊങ്കൺ പ്രദേശത്ത് ആയിരങ്ങളാണ് പ്രളയവും വെള്ളപ്പൊക്കവും മൂലം പൊരുതി മുട്ടികൊണ്ടിരിക്കുന്നത്. റായ്ഗഡിൽ നിന്ന് ഇതുവരെ 33 മൃതദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും 52 പേരെ ഇനിയും കണ്ട് കിട്ടാനുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Maharashtra Rain: മഹാരാഷ്ട്രയെ ദുരിതത്തിലാക്കി പെരുമഴ, കെട്ടിടം തകര്‍ന്ന് 3 മരണം
പ്രദേശത്ത് 32 വീടുകളാണ് തകർന്നതെന്നും മന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. മഹാരാഷ്ട്രയിലെ സതാര ജില്ലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി ആളുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ച് പോയതായും റിപ്പോർട്ടുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സതാരയിൽ ഇതുവരെ 27 പേർ മരണപ്പെട്ടു.
ALSO READ: Maharashtra Landslide : മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് 36 പേർ മരിച്ചു
ഇതിനോടകം തന്നെ ഏകദേശം 84,452 പേരെ മഹാരാഷ്ട്രയിലെ വിവിധ ചിലകളിൽ നിന്നായി മാറ്റി പാർപ്പിച്ച് കഴിഞ്ഞു. അതിൽ തന്നെ 40000 പേർ കോലാപ്പൂരിൽ നിന്നുള്ളവരാണ്. എല്ലാവരെയും പുണെയിലേക്കാണ് മാറ്റിയിരിക്കുന്നത്. കോലാപൂരിയിൽ ബസിൽ സഞ്ചരിച്ചിരുന്ന 11 പേറിയ പ്രളയത്തിൽ നിന്നും രക്ഷപ്പെടുത്തി.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ടീം,, സംസ്ഥാന ദുരന്ത നിവാരണ സേന, മറ്റ് ഏജൻസികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികെയാണ്. ഇന്ത്യൻ ആര്‍മിയുടെയും ഇന്ത്യൻ നേവിയുടെയും 6 സംഘങ്ങളെ വീതം രക്ഷാപ്രവത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...