Maharashtra Rain: മഹാരാഷ്ട്രയെ ദുരിതത്തിലാക്കി പെരുമഴ, കെട്ടിടം തകര്‍ന്ന് 3 മരണം

തുടര്‍ച്ചയായ മഴ മഹാരാഷ്ട്രയെ ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്.  കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 03:14 PM IST
  • കനത്തമഴയെത്തുടര്‍ന്ന് നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിയ്ക്കുകയാണ്.
  • കനത്ത മഴയില്‍ റെയില്‍ ഗതാഗതം തകരാറിലായി. ചിപ്ലൂന്‍ പട്ടണം വെള്ളക്കെട്ടിലായതോടെ മുംബൈ - ഗോവ ഹൈവേ അടച്ചിരിക്കുകയാണ്.
Maharashtra Rain: മഹാരാഷ്ട്രയെ ദുരിതത്തിലാക്കി പെരുമഴ,  കെട്ടിടം തകര്‍ന്ന്  3 മരണം

Mumbai: തുടര്‍ച്ചയായ മഴ മഹാരാഷ്ട്രയെ ദുരിതത്തിലാക്കിയിരിയ്ക്കുകയാണ്.  കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്.  

സംസ്ഥാനത്തെ പല ജില്ലകളിലും വെള്ളപ്പൊക്ക സാഹചര്യമാണ് നിലവില്‍ ഉള്ളത്.  കനത്ത മഴയെത്തുടർന്ന് മുംബൈ  (Mumbai Rain) ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ  പല ഭാഗങ്ങളിലും റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.  രക്ഷാപ്രവര്‍ത്തനത്തിനായി ആർമിയും  (Indian Army) ദേശീയ ദുരന്ത നിവാരണ സേനയും  (NDRF)രംഗത്തുണ്ട്.

റെയ്ഗഡ്, രത്‌നഗിരി, കോലാപ്പൂർ എന്നീ   ജില്ലകളിൽ നിരവധി നദികൾ അകപടനിലയും കവിഞ്ഞാണ് ഒഴുകുന്നത്‌.  വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് സതാര, സാംഗ്ലി, കോലാപ്പൂർ ജില്ലകളിലും എൻ‌ഡി‌ആർ‌എഫ് യൂണിറ്റുകൾ വിന്യസിച്ചിരിയ്ക്കുകയാണ്.

Also Read: Heavy rain in Maharashtra മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; കൊങ്കണിൽ ആറായിരത്തോളം ട്രെയിൻ യാത്രക്കാർ കുടുങ്ങി

കനത്ത മഴയെ തുടർന്ന് മുംബൈയിലെ ഗോവണ്ടി പ്രദേശത്ത് രണ്ട് നില കെട്ടിടം തകർന്ന് മൂന്ന് പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

കനത്തമഴയെത്തുടര്‍ന്ന്   നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരിയ്ക്കുകയാണ്.  കനത്ത മഴയില്‍ റെയില്‍ ഗതാഗതം തകരാറിലായി.  ചിപ്ലൂന്‍ പട്ടണം വെള്ളക്കെട്ടിലായതോടെ മുംബൈ - ഗോവ ഹൈവേ അടച്ചിരിക്കുകയാണ്.  കൊങ്കന്‍ മേഖലയിലൂടെയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.  വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകളിലായി ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങികിടക്കുന്നതായാണ്  റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News