Mumbai Lockdown : മുംബൈ സമ്പൂര്‍ണ ലോക്ഡൗണിലേക്ക്? ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും
മുംബൈ നഗരത്തിന്‍ തന്നെ എണ്ണായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭ ലോക്ഡൗണ്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നത്.
Mumbai : രണ്ടാം കോവിഡ് തരംഗത്തില്‍ Mumbai യില്‍ ദിനമ്പ്രതിയുള്ള കോവിഡ് കണക്കുകള്‍ അനിയന്ത്രണാവിധേയമായ സാഹചര്യത്തില്‍ ഉടന്‍ തന്നെ നഗരത്തില്‍ Lockdown പ്രഖ്യാപിച്ചേക്കും. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (BMC) മേയര്‍ കിഷോരി പെഡ്നേക്കറാണ് നഗരത്തിന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സൂചന നല്‍കിയിരിക്കുന്നത്.
മുംബൈ നഗരത്തിന്‍ തന്നെ എണ്ണായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നഗരസഭ ലോക്ഡൗണ്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുപ്പ് നടത്തുന്നത്. ഇന്ന് ദേശീയ മാധ്യമമായി സിഎന്‍എന്‍ ന്യൂസ് 18നോട് സംസാരിക്കവെയാണ് കിഷോരി നഗരം അടച്ച് പൂട്ടാന്‍ പോകുകയാണെന്ന് സൂചന നല്‍കിയത്.
ലോക്ഡൗണിനോടൊപ്പം നഗരത്തില്‍ ഇന്ന് മുതല്‍ പാബല്യത്തില്‍ വരാന്‍ സാധ്യതയുള്ള നിയന്ത്രണങ്ങളെ കുറിച്ചും മേയര്‍ സൂചന നല്‍കിട്ടുണ്ട്. ബിഎംസിക്ക് കീഴിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചേക്കും. കൂടാതെ ഹോട്ടലുകളുടെ പ്രവര്‍ത്തനം 50% ആളുകളെ മാത്രം പ്രവേശനം നല്‍കി ചുരുക്കിയേക്കും.
ALSO READ : Covid-19: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം? 24 മണിക്കൂറിനിടെ 50,000 കടന്ന് പ്രതിദിന രോഗികള്‍
ലോക്കല്‍ ട്രെയിന്‍ സര്‍വീസ് അവശ്യസര്‍വീസുമായി ബന്ധപ്പെട്ട് ജോലിയില്‍ പ്രവര്‍ത്തിക്കുന്നവരുമായി മാത്രം പരിമിതപ്പെടുത്താന്‍ പദ്ധതിയുണ്ട്. ജനങ്ങള്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ മാളുകളും തിയറ്ററുകളും അടച്ച് പൂട്ടുമെന്ന് മേയര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഒപ്പം സ്വകാര്യ കമ്പനികള്‍ ജീവനക്കാര്‍ക്കിടില്‍ പരമാവധി സാമൂഹിക അകലം സൃഷ്ടിക്കാന്‍ ശ്രമിക്കുക. അതിനായി ഷിഫ്റ്റ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ജോലി സമയങ്ങള്‍ കൃമീകരിക്കാന്‍ ആവശ്യപ്പെടുകും ചെയ്തു.
ALSO READ : Covid 19: എച്ച് ഡി ദേവഗൗഡയ്ക്കും ഭാര്യയ്ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം ബിഎംസി ക്വാറന്റീനില്‍ ഇരുക്കുന്നവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം, കൈയുറകള്‍ ഇടണം. അതോടൊപ്പം ക്വാറന്റീല്‍ ഇരുക്കുന്നവരുടെ കൈയ്യില്‍ പള്‍സ് ഓക്സിമീറ്ററും ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഫേസ് മാസ്ക്, കൈ ഉറകള്‍, സാനിറ്റൈസര്‍. കൂടാതെ മുംബൈയില്‍ ക്വാറന്റീനില്‍ കാലാവധി നിലവില്‍ 14 ല്‍ നിന്ന് പത്ത് ദിവസമായി ചുരുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...