മുംബൈ ഭീകരാക്രമണ സൂത്രധാരകൻ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി അറസ്റ്റിൽ

ഇയാളുടെ വിചാരണ ലാഹോര്‍(Lahore) ഭീകരവിരുദ്ധ കോടതിയില്‍ നടക്കുമെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jan 2, 2021, 05:43 PM IST
  • തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ലാഹോറിൽ ഇയാൾ ഡിസ്പെൻസറി നടത്തിയിരുന്നു.
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം ല്ഖ്‌വിയെ ആ​ഗോള ഭീകരനായി UN പ്രഖ്യാപിച്ചിരുന്നു
  • കിസ്ഥാനിൽ പിടിയിലായ ലഖ്‌വി ആറ് വര്‍ഷത്തോളം തടവിൽ കഴിഞ്ഞ ശേഷം 2015-ൽ ആണ് ജാമ്യം നേടിയത്
മുംബൈ ഭീകരാക്രമണ സൂത്രധാരകൻ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി അറസ്റ്റിൽ

ന്യൂഡല്‍ഹി: 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരകനും ലഷ്കർ ഇ ത്വയിബയുടെ ഒാപ്പറേഷനൽ  കമാണ്ടറുമായ സാക്കിർ റഹ്മാൻ ലഖ്‌വി പാകിസ്ഥാനിൽ അറസ്റ്റിൽ. മുംബൈ ഭീകരാക്രമണത്തിന് ശേഷം ല്ഖ്‌വിയെ ആ​ഗോള ഭീകരനായി UN പ്രഖ്യാപിച്ചിരുന്നു. നിലവിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ ഭീകര വി​രുദ്ധ വിഭാ​ഗം അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് കേസാണിത്.ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച്‌ ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ലാഹോറിൽ ഇയാൾ ഡിസ്പെൻസറി നടത്തിയിരുന്നു.

Also Read: രാജ്യത്ത് Covid Vaccine സൗജന്യമായി നല്‍കും, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

 ഇത് രഹസ്യാന്വേഷണ വിഭാ​ഗം കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്ഥാനിൽ പിടിയിലായ ലഖ്‌വി ആറ് വര്‍ഷത്തോളം തടവിൽ  കഴിഞ്ഞ ശേഷം 2015-ൽ ആണ്  ജാമ്യം നേടിയത്. ചില സംഭവവികാസങ്ങളുടെ തുടർച്ചെയെന്നോണം 2008-ൽ അമേരിക്കൻ ട്രഷറി വകുപ്പ് ലഖ്‌വി അടക്കമുള്ള ലഷ്കർ ഇ തോയിബ(Lashkar) നേതാക്കളുടെ സ്വത്തുകൾ മരവിപ്പിച്ചിരുന്നു.ഇയാളുടെ വിചാരണ ലാഹോര്‍(Lahore) ഭീകരവിരുദ്ധ കോടതിയില്‍ നടക്കുമെന്നാണ് സൂചന.

Also Read: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
 

2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍(Mumbai Attack 26/11) 166 പേര്‍ കൊല്ലപ്പെടുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള 10 ലഷ്കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിൽ ജീവനോടെ പിടികൂടിയ ഭീകരൻ അജ്മൽ കസബിനെ പിന്നീട് തൂക്കിലേറ്റിയിരുന്നു. ഇയാളുടെ കുടുബത്തിന് സാമ്പത്തിക സഹായം നൽകുമെന്നുള്ള ലഖ്‌വിയുടെ പ്രഖ്യാപനം മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

 

Trending News