മുംബൈ: മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പോലീസിന്റെ ട്രാഫിക് നിയന്ത്രണ വിഭാ​ഗത്തിനാണ് സന്ദേശം ലഭിച്ചത്. മുംബൈ ട്രാഫിക് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ വാട്‌സ്ആപ്പിൽ പാകിസ്ഥാൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോർട്ട്. 26/11ന് സമാനമായ ആക്രമണം നടത്തുമെന്നാണ് സന്ദേശം. 'ലൊക്കേഷൻ കണ്ടെത്തുകയാണെങ്കിൽ' അത് ഇന്ത്യക്ക് പുറത്ത് നിന്നാകുമെന്നും സന്ദേശം അയച്ചയാൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആറ് പേർ ആക്രമണ പദ്ധതി നടപ്പാക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2008 നവംബർ 26 ന് നടന്ന ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരയാണ് 2008 മുംബൈ ആക്രമണം. അതിൽ പാകിസ്ഥാൻ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ 10 അംഗങ്ങൾ നാല് ദിവസത്തിനിടെ മുംബൈയിലുടനീളം 12 വെടിവയ്പ്പുകളും ബോംബാക്രമണവും നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വഹിച്ച ബോട്ട് പിടിച്ചെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഭീഷണി ഉയർന്നത് എന്നതും ​ഗൗരവതരമാണ്.


ALSO READ: Somalia: സൊമാലിയയിൽ തീവ്രവാദി ആക്രമണം; ഹയാത്ത് ഹോട്ടൽ ഭീകരരുടെ നിയന്ത്രണത്തിലെന്ന് റിപ്പോർട്ട്


ഓഗസ്റ്റ് 18ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ബോട്ടുകൾ കണ്ടെത്തി. ഹരിഹരേശ്വർ ബീച്ചിൽ നിന്നാണ് ഒരു ബോട്ട് കണ്ടെത്തിയത്. മൂന്ന് എകെ 47 തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. രണ്ടാമത്തെ ബോട്ട് ഭരൻ ഖോൾ കിനാരയ്ക്ക് സമീപമാണ് കണ്ടെത്തിയത്. അതിൽ നിന്ന് ഒരു ലൈഫ് ജാക്കറ്റും ചില രേഖകളും കണ്ടെടുത്തു. ആളില്ലാത്ത ബോട്ടുകളിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കൂടുതൽ അന്വേഷണം ആരംഭിച്ചു. കപ്പൽ റായ്ഗഡ് തീരത്ത് നിന്ന് നീക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.