മുംബൈ: നമ്മുടെ പ്രിയപ്പെട്ടവർ കൺമുന്നിൽ നിന്ന് മരിക്കുന്ന ദൃശ്യം ഓർക്കാൻ പോലും പ്രയാസമായിരിക്കും അല്ലേ. എന്നാൽ മുബൈയിൽ രണ്ട് കുഞ്ഞുങ്ങൾ സ്വന്തം അമ്മ കടൽതിരയിൽ പെട്ട് മരണത്തിലേക്ക് പോകുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ്. കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ടാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ഈ മാസം 9നു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കാണുന്ന ആരിലും ആ കാഴ്ച്ച വേദനയുണ്ടാക്കും. അമ്മേയെന്ന ആ കുഞ്ഞുങ്ങളുടെ നിലവിളി നൊമ്പരമായി മാറുകയാണ്.


ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രമെടുക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നത് വിഡിയോയില്‍ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.



മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ