Jagdeep Dhankar: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

Jagdeep Dhankar Kerala Visit: തുടർന്ന് മൂന്നു മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും തുടർന്ന് കൊല്ലത്ത് തങ്ങും.

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 06:20 AM IST
  • രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ
  • അദ്ദേഹത്തിനൊപ്പം ഭാര്യ സുധേഷ് ധൻകറും ഉണ്ടാകും
  • തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ ബിരുദ ദാനച്ചടങ്ങിൽ പങ്കെടുക്കാനാണ് എത്തുന്നത്
Jagdeep Dhankar: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദശനത്തിനായി ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദ ദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി ഇന്നെത്തുന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യ സുധേഷ് ധൻകറും ഉണ്ടാകും. 

Also Read: റേഷൻ വ്യാപാരികൾ പണിമുടക്കിലേക്ക്; 8,9 തിയതികളിൽ സംസ്ഥാന വ്യാപക പണിമുടക്ക്, പിന്മാറണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

ശനിയാഴ്ച രാവിലെ 10:55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ  എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിൽ രാവിലെ 11:30 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി പോകും. 

Also Read: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!

മികവുറ്റ വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ് ചടങ്ങിൽ ഉപരാഷ്ട്രപതി സമ്മാനം നൽകും. ഐഎസ്ആർഒ അധ്യക്ഷനും  ഐഐഎസ്‌ടി ഗവേണിംഗ് ബോഡി ചെയർമാനുമായ എസ് സോമനാഥ്, ചാൻസലർ ഡോ. ബി.എൻ സുരേഷ്, ഐഐഎസ്‌ടി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. 

Also Read: മുടികൊഴിച്ചിൽ ഒറ്റയടിക്ക് മാറ്റാൻ ഇതൊക്കെ കിടുവാ..!

 

തുടർന്ന് മൂന്നു മണിയോടെ ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് യാത്ര തിരിക്കുന്ന അദ്ദേഹം വൈകുന്നേരം അഷ്ടമുടി കായലിൽ ബോട്ട് ക്രൂയിസ് നടത്തുകയും തുടർന്ന് കൊല്ലത്ത് ഉപരാഷ്ട്രപതി രാത്രി തങ്ങും.  ശേഷം ഞായറാഴ്ച രാവിലെ 9:15ന് കൊല്ലത്തു നിന്നും ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9:45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News