Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!
Ayodhya Ram Temple consecration: അയോധ്യയില്‍ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആവശ്യമായ പൂക്കള്‍ സമ്മാനിക്കുന്നത് ഒരു മുസ്ലീം കുടുംബമാണ്. അഞ്ച് തലമുറകളായി അനീസിന്‍റെ കുടുംബം ഹനുമാൻ ഗർഹിക്കും രാം ലല്ലയ്ക്കും അയോധ്യയിലെ ഒട്ടു മിക്ക എല്ലാ ക്ഷേത്രങ്ങൾക്കും ആവശ്യമായ പൂക്കൾ നൽകുന്നു.
Ayodhya Ram Temple Consecration: രാജ്യം ഏറെ ആകാംഷയോടെ കാത്തിരിയ്ക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22 നാണ് നടക്കുക. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ അതായത്, മകരസംക്രാന്തിയ്ക്ക് ശേഷം ജനുവരി 16 മുതല്‍ ആരംഭിച്ചു.
അയോധ്യയുടെ ഹൃദയഭാഗത്ത്, എല്ലാ ക്ഷേത്രങ്ങളിലും പ്രാൺ പ്രതിഷ്ഠയുടെ ഭാഗമായുള്ള പ്രത്യേക പൂജാ ചടങ്ങുകൾ ആരംഭിച്ചപ്പോൾ നഗരത്തെ ഒരു ആത്മീയ പ്രഭാവലയം പൊതിഞ്ഞിരിയ്ക്കുകയാണ്. നഗരത്തിലെ ഹനുമാൻ ക്ഷേത്രങ്ങൾ, പ്രത്യേകിച്ച്, സുന്ദരകാണ്ഡ പാരായണത്താൽ നിറഞ്ഞു. അയോധ്യയിലെ പ്രസിദ്ധമായ ഹനുമാൻ ഗർഹി ഭക്തരുടെ വൻ ജനക്കൂട്ടത്തിന് സാക്ഷ്യം വഹിച്ചു.
Also Read: Lucky Number in Numerology: ഈ 3 തിയതികളില്‍ ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍!! ഇവരുടെ ജീവിതത്തില്‍ എന്നും പണത്തിന്‍റെ പെരുമഴ
ജനുവരി 18 ന് അയോധ്യയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ റിഹേഴ്സൽ നടക്കും. ചടങ്ങുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ എടിഎസ് സോണുകളിൽ നിന്നുള്ള കമാൻഡോകളെ തന്ത്രപരമായി വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചിരിയ്ക്കുകയാണ്.
അതേസമയം, അയോധ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വാര്‍ത്ത ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ്. അതായത്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ആവശ്യമായ പൂക്കള്‍ സംബന്ധിച്ച വാര്‍ത്തയാണ് ഇത്. അതായത്, അയോധ്യയില്‍ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ആവശ്യമായ പൂക്കള്‍ സമ്മാനിക്കുന്നത് ഒരു മുസ്ലീം കുടുംബമാണ്....!!
അയോധ്യയിലെ ഒരു വലിയ പൂന്തോട്ടം തലമുറകളായി സംരക്ഷിക്കുന്ന ആളാണ് മുഹമ്മദ് അനീസ്. ഇദ്ദേഹമാണ് ചടങ്ങിലേയ്ക്ക് ആവശ്യമായ പൂക്കള്‍ സമ്മാനിക്കുന്നത്. അഞ്ച് തലമുറകളായി അനീസിന്‍റെ കുടുംബം ഹനുമാൻ ഗർഹിക്കും രാം ലല്ലയ്ക്കും അയോധ്യയിലെ ഒട്ടു മിക്ക എല്ലാ ക്ഷേത്രങ്ങൾക്കും ആവശ്യമായ പൂക്കൾ നൽകുന്നു.
രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം അയോധ്യയിൽ നിലനിൽക്കുന്ന ഐക്യത്തെക്കുറിച്ചും സംസാരിച്ചു, നഗരത്തിൽ മതപരമായ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്‍റെ പൂന്തോട്ടത്തിൽ നിന്ന് റോസാപ്പൂക്കൾ രാം ലല്ലയ്ക്ക് സമർപ്പിക്കുന്നത് തനിക്ക് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന ഐക്യവും ഭക്തിയും ചടങ്ങുകളുടെ പവിത്രത വര്‍ദ്ധിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.