Lucky Number in Numerology: ഈ 3 തിയതികളില്‍ ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍!! ഇവരുടെ ജീവിതത്തില്‍ എന്നും പണത്തിന്‍റെ പെരുമഴ

Shani Dev Lucky Number: സംഖ്യാശാസ്ത്രമനുസരിച്ച്, ജനനതിയതിയുടെ  ആകെ തുക അല്ലെങ്കില്‍ റാഡിക്സ്‌ നമ്പര്‍  8 ഉള്ള ആളുകളോട് ശനിദേവന്‍ പ്രത്യേക ദയ കാണിക്കുന്നു. അവരോട് ശനിദേവന് പ്രത്യേക പ്രിയമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 04:34 PM IST
  • ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും.
Lucky Number in Numerology: ഈ 3 തിയതികളില്‍ ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍!! ഇവരുടെ ജീവിതത്തില്‍ എന്നും പണത്തിന്‍റെ പെരുമഴ

Lucky Number in Numerology: ജ്യോതിഷത്തിന്‍റെ ശാഖയായ സംഖ്യാ ശാസ്ത്രത്തില്‍ സംഖ്യകളുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് ഭാവി ഫലം പ്രവചിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയ്ക്കും അതിന്‍റെതായ പ്രത്യേക പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.  

Also Read:  Passenger Hits Pilot: വിമാനം വൈകി, പൈലറ്റിനെ മർദിച്ച് ഇൻഡിഗോ യാത്രക്കാരന്‍  

സംഖ്യാശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും ആ വ്യക്തിയുടെ ജനനതീയതിയുടെ അടിസ്ഥാനത്തിൽ അറിയാൻ കഴിയും. അതായത്, ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും. 

Also Read:  Makar Sankranti 2024: മകരസംക്രാന്തി ദിനത്തിൽ കറുത്ത എള്ളിനുള്ള പ്രാധാന്യം എന്താണ്? 

സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ ശക്തി നൽകിയിരിക്കുന്നു. സംഖ്യാശാസ്ത്രമനുസരിച്ച്, 1 മുതൽ 9 വരെയുള്ള എല്ലാ സംഖ്യകളും വ്യത്യസ്ത ഗ്രഹങ്ങളാൽ ഭരിക്കപ്പെടുന്നു. ഈ സംഖ്യകളുടെ ഗണത്തില്‍ ശനിദേവന്‍റെ പ്രത്യേക അനുഗ്രഹം ഉള്ള ചില സംഖ്യകളും ഉണ്ട്. ശനി ദേവന്‍ പ്രത്യേകം അനുഗ്രഹം ചൊരിയുന്ന ആ സംഖ്യകളെക്കുറിച്ച് അറിയാം...  

 
Shani Dev Lucky Number: സംഖ്യാശാസ്ത്രമനുസരിച്ച്, ജനനതിയതിയുടെ  ആകെ തുക അല്ലെങ്കില്‍ റാഡിക്സ്‌ നമ്പര്‍  8 ഉള്ള ആളുകളോട് ശനിദേവന്‍ പ്രത്യേക ദയ കാണിക്കുന്നു. അവരോട് ശനിദേവന് പ്രത്യേക പ്രിയമാണ്. അതായത്, റാഡിക്‌സ് നമ്പർ  8 ശനിദേവന്‍റെ സംഖ്യയായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഏത് മാസത്തിലും 8, 17, 26 തീയതികളിൽ ജനിച്ചവരിൽ ശനിദേവന്‍ പ്രത്യേക അനുഗ്രഹങ്ങൾ വർഷിക്കുന്നു. ഇവരുടെ മേല്‍ ശനിദേവന്‍റെ പ്രത്യേക കൃപയും ദയയും ഉണ്ടായിരിക്കും. ജീവിതത്തിലുടനീളം അവർക്ക് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിവരില്ല. ഇവര്‍ക്ക് ഒരു കാലത്തും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല. 
 
8-ന് ജനിച്ച ആളുകൾക്കുണ്ട് ഈ പ്രത്യേകതകള്‍  

സംഖ്യാശാസ്ത്രമനുസരിച്ച്, ഏത് മാസവും എട്ടാം തീയതി ജനിച്ച ആളുകൾ അവരുടെ ജീവിതത്തിൽ ഊർജ്ജവും ആത്മവിശ്വാസവും നിറഞ്ഞവരായിരിക്കും. ഈ ആളുകൾ അവരുടെ ചിന്തകൾ ആരോടും എളുപ്പത്തിൽ പങ്കിടില്ല. ഇത് മാത്രമല്ല, ഇവരുടെ സ്വഭാവം മനസ്സിലാക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. ഈ ആളുകൾ മറ്റുള്ളവരിൽ നിന്ന് കുറച്ച് വ്യത്യസ്തരാണ്. എട്ടാം തീയതി ജനിച്ചവർ ശനി ദേവന്‍റെ കൃപയാല്‍ തങ്ങളുടെ ലക്ഷ്യങ്ങൾ വളരെ വേഗത്തിലും എളുപ്പത്തിലും നേടിയെടുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.  

17-ന് ജനിച്ച ആളുകൾ യാത്രകൾ ഇഷ്ടപ്പെടുന്നവര്‍

സംഖ്യാശാസ്ത്രമനുസരിച്ച്, ഏത് മാസവും 17-ന് ജനിച്ച ആളുകൾക്ക് ശനിദേവന്‍റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഈ ആളുകളുടെ ജനനതീയതിയുടെ ആകെത്തുക 8 ആണ്. ആ ഒരു സാഹചര്യത്തിൽ ഇവരുടെ മേല്‍ ശനി ദേവന്‍റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിയ്ക്കും. ഇവരുടെമേല്‍ ശനി ദേവന്‍ പ്രത്യേക കൃപ കാട്ടുന്നു. ഇവര്‍ക്ക് ജീവിതത്തിൽ ഒന്നിന്‍റെയും പിന്നാലെ ഓടേണ്ട ആവശ്യമില്ല. 17-ന് ജനിച്ചവർ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. ഇത് മാത്രമല്ല, ശനിദേവന്‍റെ അനുഗ്രഹത്താൽ ഈ ആളുകൾക്ക് ഏത് ജോലിയും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയും.  

26-ന് ജനിച്ച ആളുകൾക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ല  

സംഖ്യാശാസ്ത്രമനുസരിച്ച്, 26-ന് ജനിച്ച ആളുകൾക്കും ശനിദേവന്‍റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നു. 26-ന് ജനിച്ച ആളുകൾക്ക് ജീവിതത്തില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരില്ലെന്നാണ് വിശ്വാസം. ഈ ആളുകൾ അവരുടെ ജീവിതം മുഴുവൻ കഠിനാധ്വാനത്തോടും സത്യസന്ധതയോടും കൂടിയാണ് ജീവിക്കുന്നത്. ഈ ആളുകൾ വളരെ ബുദ്ധിയുള്ളവരാണ്. മാത്രവുമല്ല ഇക്കൂട്ടർ ഒന്നിനും തിടുക്കം കാണിക്കാറില്ല.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News